ഡാമില്‍ മുങ്ങിത്താഴ്ന്ന യുവാക്കള്‍; ഉടുത്തിരുന്ന സാരി അഴിച്ചെറിഞ്ഞ് രക്ഷപ്പെടുത്തി യുവതികള്‍

ചെന്നൈ: അണക്കെട്ടില്‍ മുങ്ങിത്താഴുന്ന യുവാക്കള്‍ക്ക് രക്ഷപ്പെടാന്‍ ഉടുത്തിരുന്ന സാരി അഴിച്ചെറിഞ്ഞ് കൊടുത്ത് യുവതികള്‍. തമിഴ്‌നാട് പേരമ്ബല്ലൂര്‍ ജില്ലയിലെ കോട്ടറായി അണക്കെട്ടിലാണ് സംഭവം. മൂന്നു സ്ത്രീകളുടെ സമയോചിതമായ ഇടപെടലിലൂടെ രണ്ടു യുവാക്കളാണ് ജീവിതത്തിലേക്ക് മടങ്ങി വന്നത്.അണക്കെട്ടില്‍ കുളിക്കാനിറങ്ങിയ നാലു യുവാക്കളാണ് അപകടത്തില്‍ പെട്ടത്. അപ്പോഴാണ് സെന്തമിഴ് സെല്‍വി, മുത്തമല്‍, ആനന്ദവല്ലി എന്നീ യുവതികള്‍ സ്ഥലത്തെത്തിയത്. യുവാക്കളെ രക്ഷിക്കാന്‍ സ്ത്രീകള്‍ അവരുടെ സാരികള്‍ അഴിച്ച്‌ കൂട്ടിക്കെട്ടിയ ശേഷം മുങ്ങിത്താഴുന്ന യുവാക്കള്‍ക്ക് എറിഞ്ഞ് കൊടുക്കുകയായിരുന്നു.

ഇതില്‍ പിടിച്ച്‌ രണ്ടു യുവാക്കള്‍ കരയ്ക്കെത്തി. എന്നാല്‍ മറ്റ് രണ്ടു യുവാക്കള്‍ മുങ്ങിത്താണു. പിന്നാലെ എത്തിയ ഫയര്‍ഫേഴ്സ് സംഘം രണ്ട് പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *