വാഷിംഗ്ടണ്‍ ഡിസി: അമേരിക്കന്‍ പോസ്റ്റല്‍ സര്‍വീസ് നയങ്ങളില്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വരുത്തിയ മാറ്റങ്ങള്‍ പൂര്‍ണമായി തള്ളി ഡെമോക്രാറ്റിക് പാര്‍ട്ടി. ഡെലിവറി സമയം മന്ദഗതിയിലാക്കുകയും അതിവേഗ ലെറ്റര്‍ സോര്‍ട്ടറുകളെ കമ്മീഷനില്‍ നിന്ന് നീക്കുകയും മെയില്‍-ഇന്‍ ബാലറ്റുകള്‍ക്ക് മേലില്‍ മുന്‍ഗണന പരിഗണിക്കുകയില്ലെന്നതുതും അടക്കമുള്ള നയമാറ്റങ്ങള്‍ നവംബറില്‍ നടക്കുന്ന തെരഞ്ഞെടുപ്പിനെ സാരമായി ബാധിക്കുമെന്നാണ് ഡെമോക്രാറ്റുകളുടെ ആശങ്ക.
വോട്ടെടുപ്പിനെ അട്ടിമറിക്കാന്‍ രാജ്യത്തെ ഏറ്റവും വിശ്വസ്തമായൊരു സ്ഥാപനത്തെ ഇല്ലാതാക്കുന്ന സമീപനമാണ് ട്രംപ് തുടരുന്നതെന്നാണ് ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ ആരോപണം. ഈ സാഹചര്യത്തില്‍ പുതിയ പോസ്റ്റ് മാസ്റ്റര്‍ ജനറല്‍ ലൂയി ഡിജോയിയെ ഓഗസ്റ്റ് 24ന് വിചാരണ ചെയ്യണമെന്നാണ് ഡെമോക്രാറ്റുകള്‍ ആവശ്യപ്പെടുന്നത്.
പുതിയ നയമാറ്റം പോസ്റ്റല്‍ വഴിയുള്ള വോട്ടിംഗ് മന്ദഗതിയിലാക്കുന്നതിനു വേണ്ടിയാണോ എന്ന ആരോപണങ്ങളില്‍ അദ്ദേഹത്തിന്റെ പ്രതികരണം ആരായണമെന്നാണ് ഡെമോക്രാറ്റുകളുടെ നിലപാട്. നാന്‍സി പെലോസിയും സെനറ്റ് ന്യൂനപക്ഷ നേതാവ് ചക് ഷൂമെറും ഉള്‍പ്പെടെ ഡെമോക്രാറ്റിക് നേതാക്കളാണ് ഇക്കാര്യം ആവശ്യപ്പെട്ടിക്കുന്നത്.