ചെമ്മീനിലും ഫോര്‍മാലിന്‍: വാളയാറില്‍ 4000 കിലോ മീന്‍ പിടികൂടി

ആന്ധ്രാപ്രദേശില്‍ നിന്ന് കേരളത്തിലേക്ക് കടത്തുകയായിരുന്ന ഫോര്‍മാലിന്‍ കലര്‍ത്തിയ മീന്‍ പിടികൂടി. ഫോര്‍മാലിന്റെ സാന്നിദ്യം കണ്ടെത്തിയ 4000 കിലോ ചെമ്മീനാണ് ഭക്ഷ്യസുരക്ഷാ വിഭാഗം പിടിച്ചെടുത്തത്.

പ്രാഥമിക പരിശോധനയില്‍ ഫോര്‍മാലിന്റെ അംശം കണ്ടെത്തിയതിനെ തുടര്‍ന്ന് വിശദമായ പരിശോധനയ്ക്കായി മീന്‍ ഏറണാകുളം കാക്കനാട്ടെ ലാബിലേക്ക് അയച്ചു. 4000 കിലോ മീനിലും ഫോര്‍മാലിന്‍ കലര്‍ന്നിട്ടുണ്ടോയെന്നും പരിശോധിക്കും.

കഴിഞ്ഞ ദിവസം ആന്ധ്രയില്‍ നിന്ന് കൊണ്ടുവന്ന 14000 കിലോ മീന്‍ രാസവസ്തു കണ്ടെത്തിയിരുന്നു. ക്യാന്‍സര്‍ വരെയുള്ള മാരകമായ അസുഖത്തിന് കാരണമാക്കുന്ന ഫോര്‍മാലില്‍ മീനില്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് അതിര്‍ത്തി മേഖലയിലെ ചെക്ക്പോസ്റ്റുകളില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശോധന കര്‍ശനമാക്കിയിരുന്നു.

ഇന്നലെ മാത്രം വാളയാറില്‍ 40 വാഹനങ്ങളാണ് ആരോഗ്യ വകുപ്പ് പരിശോധിച്ചത്. ഇതില്‍ നിന്നാണ് രാസവസ്തു കലര്‍ത്തിയ ചെമ്മീനുമായി എറണാകുളത്തേക്ക് വരികയായിരുന്ന ലോറി പിടികൂടിയത്. ഇന്നലെ രാത്രിയോടെയായിരുന്നു മീന്‍ ലോറി പിടിച്ചെടുത്തത്

Spread the love

Leave a Reply

Your email address will not be published. Required fields are marked *