ശബരിമല ലെയ്‌സണ്‍ ഓഫീസര്‍ ബോര്‍ഡ് നിയമനം ദേവസ്വം റദ്ദാക്കി


ശബരിമലയിലെ ലെയ്‌സണ്‍ ഓഫീസര്‍ നിയമനം ദേവസ്വം ബോര്‍ഡ് റദ്ദാക്കി. അയ്യപ്പ സേവാ സംഘം പ്രതിനിധിയായ രാജഗോപാലിനെ നിയമിച്ചതില്‍ സര്‍ക്കാര്‍ അതൃപ്തി അറിയിച്ചതിന് പിന്നാലെയാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് നിയമനം റദ്ദാക്കിയത്.


ദേവസ്വം ബോര്‍ഡ് നിയമനം നല്‍കിയത് ബിജെപി അനുഭാവിക്കാണെന്ന് മുമ്ബ് ആരോപണം ഉയര്‍ന്നിരുന്നു. അതേതുടര്‍ന്ന് രാജഗോപാലിന്റെ നിയമനത്തില്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അതൃപ്തി അറിയിക്കുകയും ചെയ്തിരുന്നു. ഈ പശ്ചാത്തലത്തിലാണ് നിയമനം ബോര്‍ഡ് റദ്ദാക്കിയത്.


പതിനായിരം രൂപ ഓണറേറിയത്തിലായിരുന്നു വി.കെ.രാജഗോപാലിനെ ലെയ്‌സണ്‍ ഓഫീസറായി നിയമിച്ചത്. എന്നാല്‍, ഈ നിയമനം അനാവശ്യമാണെന്ന് വിവിധ കേന്ദ്രങ്ങളില്‍നിന്ന് ആക്ഷേപം ഉയര്‍ന്ന പശ്ചാത്തലത്തില്‍ നിയമനം റദ്ദ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നുവെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാര്‍ അറിയിച്ചു.



Sharing is Caring