കൈപ്പത്തിക്ക് വോട്ടുചെയ്യുമ്ബോള്‍ തെളിയുന്നത് താമര; വോട്ടിംഗ് യന്ത്രം പലയിടത്തും പണിമുടക്കി

കേരളത്തില്‍ വോട്ടെടുപ്പ് തുടങ്ങിയതിനു പിന്നാലെ പലയിടത്തും വോട്ടിംഗ് യന്ത്രത്തില്‍ തകരാര്‍ സംഭവിച്ചു.പോള്‍ ചെയ്യുന്നത് കൈപ്പത്തിയിലാണെങ്കിലും വി.വിപാറ്റില്‍ തെളിയുന്നത് താമരയാണെന്നാണ് വോട്ടര്‍മാര്‍ പരാതി ഉന്നയിച്ചത്. തിരുവനന്തപുരം ചൊവ്വരയിലാണ് ഇത്തരത്തില്‍ തകരാര്‍ സംഭവിച്ചത്. 76 വോട്ടുകളാണ് ഇതുവരെ ബൂത്തില്‍ പോള്‍ ചെയ്തത്.ചൊവ്വരയിലെ 151-ാം ബൂത്ത് പ്രവര്‍ത്തിക്കുന്ന മാധവ് വിലാസം സ്‌കൂളിലാണ് സംഭവം.

വോട്ടിംഗ് യന്ത്രത്തില്‍ വ്യാപക തകരാര്‍ ഉണ്ടെന്നും ഇത്തരത്തില്‍ പോയാല്‍ രാത്രിയായാലും വോട്ടെടുപ്പ് തീരില്ലെന്നും റവന്യു മന്ത്രി ഇ ചന്ദ്രശേഖരന്‍ പറഞ്ഞു. എറണാകുളം മറൈന്‍ ഡ്രൈവ് സെന്റ് മേരീസ് സ്‌കൂള്‍ ബൂത്തില്‍ യന്ത്രത്തകരാറിനെ തുടര്‍ന്ന് ജനങ്ങള്‍ വോട്ടു ചെയ്യാതെ മടങ്ങുന്ന സ്ഥിതിയും ഉണ്ടായി.. പകരം യന്ത്രമെത്തിച്ചെങ്കിലും അതും പ്രവര്‍ത്തനരഹിതമായി.ഒരു മണിക്കൂറായി കാത്തുനിന്നവരാണ് മടങ്ങിയത്.

പാലക്കാട് അന്‍പതോളം സ്ഥലത്ത് യന്ത്രത്തകരാര്‍ മൂലം തിരഞ്ഞെടുപ്പ് വൈകി.കൊല്ലം ജില്ലയിലെ പരവൂരില്‍ വോട്ടിങ് യന്ത്രങ്ങള്‍ തകരാറായതിനാല്‍ പോളിങ് വൈകി.പരവൂര്‍ നഗരസഭയിലെ 81, 91 നമ്ബര്‍ ബൂത്തുകളിലും പൂതക്കുളം പഞ്ചായത്തിലെ 111, 115 നമ്ബര്‍ ബൂത്തുകളിലുമാണ് യന്ത്രം തകരാറിലായത്. അര മണിക്കൂര്‍ വൈകിയാണ് വോട്ടിംഗ് പുനരാരംഭിച്ചത്.

വോട്ടിംഗ് യന്ത്രത്തിന്റെ കാര്യക്ഷമത ഉറപാക്കല്‍ വേണ്ടത്ര ഗൗരവത്തോടെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ എടുത്തില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആരോപിച്ചു

Spread the love

Leave a Reply

Your email address will not be published. Required fields are marked *