കര്‍ണാടകയില്‍ ആശയകുഴപ്പം:രാഷ്ട്രപതി ഭരണം ഉണ്ടായേക്കും

ബെംഗളൂരു: ബിജെപിയില്‍ ആശയകുഴപ്പം വന്നതോടെ കര്‍ണാടകയില്‍ സര്‍ക്കാര്‍ രൂപീകരണത്തിന് തടസ്സം .വിമത എംഎല്‍എമാരെ അയോഗ്യരാക്കുന്നതുമായി ബന്ധപ്പെട്ട നടപടികളില്‍ തീരുമാനം ഉണ്ടാകുന്നതുവരെ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താനാണ് നീക്കം. പിന്നീട് കൂടുതല്‍ അംഗബലം നേടിയശേഷം സര്‍ക്കാര്‍ രൂപീകരിക്കാനുള്ള നീക്കങ്ങളാണ് ഇപ്പോള്‍ നടക്കുന്നതെന്നാണ് വിവരം.

മുന്‍ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാറുടെ നേതൃത്വത്തില്‍ സംസ്ഥാനത്തെ ബിജെപി നേതാക്കള്‍ കേന്ദ്ര നേതൃത്വവുമായി ഡല്‍ഹിയില്‍ ചര്‍ച്ച നടത്തിവരികയാണ്. ഡല്‍ഹിയില്‍ നിന്നുള്ള നിര്‍ദേശങ്ങള്‍ക്കായി കാത്തിരിക്കുകയാണ്. നിര്‍ദേശം ലഭിച്ചാല്‍ സര്‍ക്കാരുണ്ടാക്കാനുള്ള അവകാശവാദവുമായി ഗവര്‍ണറെ സമീപിക്കുമെന്നും യദ്യൂരപ്പ പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *