സംസ്ഥാനത്ത് വന്‍ കള്ളനോട്ട് വേട്ട

തിരുവനന്തപുരം: സംസ്ഥാനത്ത് വന്‍ കള്ളനോട്ട് വേട്ട . ആറ്റിങ്ങലില്‍ കള്ളനോട്ടുമായി 4 പേരെ പോലീസ് അറസ്റ്റ് ചെയ്തു . ഇവരുടെ സംഘത്തില്‍പ്പെട്ട ഒരാളെ കോഴിക്കോടുനിന്നും പൊലീസ് പിടികൂടി.ആറ്റിങ്ങലില്‍ നിന്ന് ആറേമുക്കാല്‍ ലക്ഷം രൂപയുടെ കള്ളനോട്ടാണ് പിടിച്ചെടുത്തത് . 2000, 200, 500 രൂപയുടെ കള്ളനോട്ടുകളാണ് കൂടുതലും.പ്രതികളുടെ പക്കല്‍ നിന്നും നോട്ട് അച്ചടിക്കുന്ന യന്ത്രങ്ങളും കണ്ടെടുത്തു. ആറ്റിങ്ങല്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് സംഘം വലയിലായത്.

സംഭവത്തിലെ മുഖ്യപ്രതി ഫറോക്ക് സ്വദേശിയായ ഷമീര്‍ ആണെന്ന് പൊലീസ് പറഞ്ഞു. ഇയാളെ ആറ്റിങ്ങലില്‍ നിന്നാണ് പിടികൂടിയത് . ഷമീറിന്‍റെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ 12 ലക്ഷം രൂപയുടെ കള്ളനോട്ടും നോട്ട് അച്ചടിക്കുന്ന യന്ത്രങ്ങളും കണ്ടെടുത്തിട്ടുണ്ടെന്നും അധികൃതര്‍ പറഞ്ഞു . ഷമീര്‍ അച്ചടിച്ച നോട്ടുകള്‍ കോഴിക്കോടു നിന്ന് ആറ്റിങ്ങലില്‍ വിതരണത്തിന് കൊണ്ടുവന്നതെന്നാണ് വിവരം . സംഘാംഗങ്ങളില്‍ നിന്ന് ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് കോഴിക്കോട് ഫറോക്കില്‍ നിന്ന് റഷീദിനെ അറസ്റ്റ് ചെയ്തത് . ഇയാളുടെ കൈവശം നിന്നും 2,40,000 രൂപയുടെ കള്ളനോട്ട് കണ്ടെടുത്തു

Spread the love

Leave a Reply

Your email address will not be published. Required fields are marked *