ഐഎസ്ആർഒ ചാരക്കേസ് ഗൂഢാലോചന സിബിഐ അന്വേഷിക്കും

ഐഎസ്ആര്‍ഒ ചാരക്കേസ് ഗൂഢാലോചന സിബിഐക്ക് കൈമാറാൻ സുപ്രീംകോടതി ഉത്തരവ്. ജസ്റ്റിസ് ഡി.കെ ജെയിൻ സമിതി റിപ്പോർട്ട് സിബിഐയ്ക്ക് കൈമാറണം. റിപ്പോർട്ട് പരസ്യപ്പെടുത്തരുതെന്നും കോടതി നിർദേശിച്ചു. സിബിഐ റിപ്പോർട്ട് മൂന്ന് മാസത്തിനകം സമർപ്പിക്കണമെന്നും ജസ്റ്റിസ് എ.എം ഖാൻവിൽക്കർ അധ്യക്ഷനായ മൂന്നംഗ ബെഞ്ച് ഉത്തരവിട്ടു. വിഷയം ഗൌരവമുള്ളതാണെന്നും തുടര്‍ അന്വേഷണം വേണമെന്നുമുള്ള ജെയിന്‍ സമിതി റിപ്പോര്‍ട്ട് പരിഗണിച്ചാണ് കോടതി ഉത്തരവ്. കേരള പൊലീസ് നമ്പി നാരായണനെ കുടുക്കാൻ ഗൂഢാലോചന നടത്തിയിട്ടുണ്ടോ എന്നാണ് അന്വേഷിക്കുക. കോടതി തീരുമാനം സ്വാഗതം ചെയ്യുന്നുവെന്ന് നമ്പി നാരായണന്‍ പ്രതികരിച്ചു. ആരൊക്കെയാണ് കുറ്റക്കാരെന്നുള്ളത് കണ്ടുപിടിക്കണം. കെട്ടിച്ചമച്ച കേസാണെന്ന് സംശയമില്ല. സിബിഐ അന്വേഷണത്തിന് ശേഷമുള്ള നടപടികൾക്ക് ശേഷമാണ് നീതി മുഴുവനായി ലഭിക്കുകയെന്നും നമ്പി നാരായണന്‍ പ്രതികരിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *