ആതിരപ്പള്ളി പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ട്…; നടപടികള്‍ പുരോഗമിക്കുന്നുവെന്ന് എംഎം മണി

അതിരപ്പള്ളി പദ്ധതിയുമായി മുന്നോട്ട് പോകാനൊരുങ്ങി സര്‍ക്കാര്‍. പദ്ധതിയുടെ നടപടികള്‍ പുരോഗമിക്കുകയാണെന്ന് മന്ത്രി എംഎം മണി മന്ത്രിസഭയില്‍ പറഞ്ഞു. പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചുവെന്നും വനേതര പ്രവര്‍ത്തനങ്ങള്‍ക്ക് വനഭൂമി ഉപയോഗിക്കാനുള്ള നടപടി പൂര്‍ത്തികരിച്ചുവെന്നും മന്ത്രി പറഞ്ഞു. അതിരപ്പള്ളി പദ്ധതിയുമായി ബന്ധപ്പെട്ട മറ്റ് പ്രവര്‍ത്തികള്‍ പുരോഗമിക്കുകയാണ്. വനസംരക്ഷണ നിയമപ്രകാരം വനഭൂമി മറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതിനായി ഉണ്ടായിരിക്കേണ്ട എല്ലാ നടപടികളും കെഎസ്ഇബി പൂര്‍ത്തികരിച്ചുവെന്നും മന്ത്രി അറിയിച്ചു. അതേസമയം അതിരപ്പള്ളി പദ്ധതി ഉപേക്ഷിച്ച പദ്ധതിയാണെന്ന് ചാലക്കുടി പുഴ സംരക്ഷണ സമിതി പറഞ്ഞു. മന്ത്രി മണി സഭയില്‍ പറഞ്ഞത് സര്‍ക്കാര്‍ നിലപാടായി കാണുന്നില്ലെന്നും പുഴ സംരക്ഷണ സമിതി അറിയിച്ചു.
എന്നാല്‍ സെന്‍ട്രല്‍ ഇലക്ട്രിസിറ്റി അതോറിറ്റിയും സെന്‍ട്രല്‍ വാട്ടര്‍ കമ്മീഷനും നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തില്‍ ഈ പദ്ധതി സംസ്ഥാനത്തിനു ഗുണകരമാണ് എന്നാണ് കണ്ടെത്തിയിരിക്കുന്നതെന്ന് മന്ത്രി വ്യക്തമാക്ക്ി.
അതിരപ്പിള്ളി പദ്ധതി നടപ്പാക്കില്ലെന്നായിരുന്നു സിപിഎം നിലപാട്. പിന്നീട് അധികാരത്തില്‍ എത്തിയപ്പോള്‍ പദ്ധതി മുന്നോട്ടു പോകുമെന്ന് മന്ത്രി വ്യക്തമാക്കിയപ്പോള്‍ വലിയ എതിര്‍പ്പായിരുന്നു ഉയര്‍ന്നത്. ഘടകക്ഷിയായ സിപിഐ ഉള്‍പ്പെടെയുള്ളവര്‍ എതിര്‍പ്പുമായി രംഗത്തെത്തിയിരുന്നു. ഇതേ തുടര്‍ന്ന് നിലപാടില്‍ നിന്നും സര്‍ക്കാര്‍ പിന്നോട്ടുപോയിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *