യാക്കോബായ സുറിയാനി സഭ മെത്രാപ്പോലീത്ത സഖറിയാസ് മാര്‍ പൊളിക്കാര്‍പ്പസ് അന്തരിച്ചു

കോട്ടയം: യാക്കോബായ സുറിയാനി സഭയുടെ മലബാര്‍ ഭദ്രാസന മുന്‍ മെത്രാപ്പോലീത്ത സഖറിയാസ് മാര്‍ പൊളിക്കാര്‍പ്പസ്(52) അന്തരിച്ചു ഹൃദയാഘാതത്തെ തുടര്‍ന്ന് കോട്ടയം മണര്‍കാട് സെന്റ് മേരീസ് ആശുപത്രിയില്‍ വച്ച് രാവിലെ 9.30 ഓടെയായിരുന്നു അന്ത്യം.

ഇന്ന് വൈകുന്നേരം 5 വരെ മണര്‍കാട് സെന്റ് മേരീസ് കത്തീഡ്രലില്‍ പൊതുദര്‍ശനമുണ്ടാവും. തുടര്‍ന്ന് സന്ധ്യാപ്രാര്‍ഥനയ്ക്ക് ശേഷം കുറിച്ചി സെന്റ് മേരീസ് പള്ളിയിലേക്ക് വിലാപയാത്ര ആരംഭിക്കും.ബുധനാഴ് ഉച്ചകഴിഞ്ഞ് 3ന് ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്ക ബാവയുടെ മുഖ്യകാര്‍മികത്വത്തില്‍ കബറടക്ക ശുശ്രൂഷ നടക്കും.

You may also like ....

Leave a Reply

Your email address will not be published.