മലയാളത്തിന്റെ സൂപ്പര്‍സ്റ്റാര്‍സ് ആരാണെന്ന് ചോദിച്ചാല്‍ രണ്ടുത്തരമാണ്. മോഹന്‍ലാല്‍, മമ്മൂട്ടി. എന്നാല്‍ മോഹന്‍ലാല്‍ അരാധകര്‍ ഇത് കേട്ടോ, ലോകം കണ്ട 50 മഹാനടന്മാരില്‍ പത്താം സ്ഥാനത്ത് മോഹന്‍ലാലാണത്രെ. സിനിമയുടെ ഏറ്റവും വലിയ ഓണ്‍ലൈന്‍ ഡേറ്റാബേസായ ഐഎംഡിബി തയാറാക്കിയ തിരശീലയില്‍ അത്ഭുതപ്പെടുത്തുന്ന പ്രകടനം കാഴ്ചവച്ചവരുടെ പട്ടിയകയിലാണ് ലാല്‍ ആദ്യ പത്തില്‍ ഇടംപിടിച്ചത്.
ഹോളിവുഡിന് പുറത്ത് നിന്ന് ആദ്യ പത്തില്‍ ഇടം നേടിയ ഒരേയൊരു നടനും മലയാളികളുടെ പ്രിയപ്പെട്ട ലാലേട്ടന്‍ തന്നെ. സകലകലാവല്ലഭന്‍ കമലാഹസ്സന്‍ പട്ടികയില്‍ പന്ത്രണ്ടാമതാണ്. തിരയില്‍ അത്ഭുത പ്രകടനം നടത്തിയ 50 പേരുടെ പട്ടികയാണ് ഐഎംഡിബി പ്രസിദ്ധീകരിച്ചത്.
മര്‍ലന്‍ ബ്രാന്‍ഡോ, റോബര്‍ട്ട് ഡി നിറോ, അല്‍ പാച്ചിനോ, മെറില്‍ സ്ട്രിപ് എന്നീ ഇതിഹാസ താരങ്ങളുടെ കൂട്ടത്തിലാണ് ലാലിന്റെ ഇരിപ്പിടമെന്ന് ഓര്‍ക്കണം. മര്‍ലണ്‍ ബ്രാന്‍ഡോയാണ് പട്ടികയില്‍ ഒന്നാമത്. രണ്ടാമതായി ചിരിയുടെ മാന്ത്രികന്‍ ചാര്‍ളി ചാപ്ലിനും മൂന്നാമതായി റോബര്‍ട്ട് ഡി നിറോയുമുണ്ട്.
നാലാം സ്ഥാനത്ത് അല്‍പാച്ചിനോയും അഞ്ചാമതായി ജാക് നിക്കോള്‍സണും. ആറാമതുള്ള മെറില്‍ സ്ട്രീപ്പാണ് പട്ടികയില്‍ ഏറ്റവും മുമ്പിലുള്ള വനിത. ഏഴ്, എട്ട്, ഒമ്പത് സ്ഥാനങ്ങളില്‍ ആന്തണി ഹോപ്കിന്‍സ്, മെക്കല്‍ കെയിന്‍, ഡസ്റ്റിന്‍ ഹോഫ്മാന്‍ എന്നിവരുമുണ്ട്.
ശബാമ ആസ്മി 30 ാം സ്ഥാനത്തും നസറുദീന്‍ ഷാ മുപ്പത്തിയാറാം സ്ഥാനത്തും അമിത് ബച്ചന്‍ നാല്‍പ്പത്തിയഞ്ചാം സ്ഥാനത്തുമുണ്ട്. ഇന്ത്യയില്‍ നിന്ന് 47 -ാം സ്ഥാനത്തായി നന്ദിത ദാസുണ്ട്. 50 പേരുടെ പട്ടികയില്‍ ഏറ്റവും അവസാനമായി മാധുരി ദീക്ഷിതുണ്ട്. അഭിനയത്തിന്റെ വിവിധ തലങ്ങള്‍ അവലംബിച്ചാണ് ഈ വിലയിരുത്തല്‍ നടത്തിയത്.