ബഫർസോൺ വിഷയത്തിൽ പരാതി നൽകാനുള്ള സമയം നീട്ടാനാകില്ലെന്ന് മന്ത്രി എ.കെ ശശീന്ദ്രൻ

ബഫർസോൺ വിഷയത്തിൽ പരാതി നൽകാനുള്ള സമയം അനന്തമായി നീട്ടാനാകില്ലെന്ന് വനം മന്ത്രി എ.കെ ശശീന്ദ്രൻ. അനന്തമായി നീട്ടി നൽകുന്നത് നിയമ പോരാട്ടത്തിന് തടസ്സം നിൽക്കും. ഒറ്റപ്പെട്ട പരാതികൾ ഉണ്ടെങ്കിൽ പരിഗണിക്കില്ലെന്ന പരിഗണിക്കില്ലെന്ന നിലപാട് സർക്കാറിനില്ലെന്നും കേരള കോൺഗ്രസിന്റെ ആശങ്കകൾക്ക് മുഖ്യമന്ത്രി മറുപടി നൽകുമെന്നും മന്ത്രി പറഞ്ഞു.

ബഫര്‍ സോണ്‍ സംബന്ധിച്ച് 63,500 പരാതികളാണ് ആകെ ലഭിച്ചത്. ഇതിൽ 24,528 എണ്ണം പരിഹരിച്ചു. ബഫർ സോണിൽ പെടുന്ന നിർമിതികളായി 28494 എണ്ണം ആപിൽ അപ് ലോഡ് ചെയ്തു. ഏറ്റവും കൂടുതല്‍ പരാതികള്‍ ലഭിച്ചത് പീച്ചി വൈല്‍ഡ് ലൈഫിന് കീഴിലാണ്. ബഫര്‍ സോണിലുള്ള നിര്‍മിതികള്‍ കണ്ടെത്താനുള്ള ഫീല്‍ഡ് സര്‍വേ തുടരുകയാണ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *