
തൃശൂര്‍: ഈ മാസം 30ന് നടക്കാന്‍ പോകുന്ന തൃശൂര്‍ പൂരത്തിന് കര്‍ശന സുരക്ഷയൊരുക്കുമെന്ന് കളക്ടര്‍ കൃഷ്ണതേജ വ്യക്തമാക്കി.
പെട്രോളിയം ആന്‍ഡ് എക്സ്പ്ലോസീവ്സ് സേഫ്റ്റി ഓര്ഗനൈസേഷന് ഓഫ് ഇന്ത്യയുടെ (പെസോ) മാര്‍ഗനിര്‍ദേശം പൂര്‍ണമായി പാലിച്ചാവും വെടിക്കെട്ട് നടത്തുക.

ഒരുക്കങ്ങള്‍ വിലയിരുത്താനുള്ള ജില്ലാ ഭരണകൂടത്തിന്റെ യോഗം അടുത്തയാഴ്ച നടക്കും. തൃശൂര്‍ കളക്ടറായി ചുമതലയേറ്റശേഷമുള്ള ആദ്യത്തെ മെഗാ ഇവന്റിന് തയാറെടുക്കുകയാണ് കൃഷ്ണതേജ.
