
തലസ്ഥാനത്ത് വെഞ്ഞാറമൂട് വേളാവൂരില്‍ വാഹനാപകടത്തില്‍ ബൈക്ക് യാത്രക്കാരന് മരിച്ചു. പിരപ്പന്‍കോട് വട്ടവള സ്വദേശി ഗോപന് (55) ആണ് മരിച്ചത്.ഇയാളോടൊപ്പം ബൈക്കില്‍ സഞ്ചരിച്ചിരുന്ന വെഞ്ഞാറമൂട് തയ്ക്കാട് സ്വദേശി അശോകനെ (45) ഗുരുതര പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
നാഷണല്‍ പെര്‍മിറ്റ് ലോറിയും ബൈക്കും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. പോത്തന്‍കോട് ഭാഗത്ത് നിന്ന് വെഞ്ഞാറമൂട് ഭാഗത്തേക്ക് വരികയായിരുന്നു ഇരുവാഹനങ്ങളും. ലോറി തട്ടി നിയന്ത്രണം വിട്ട് ബൈക്ക് യാത്രികര്‍ വാഹനത്തിന് അടിയിലേക്ക് തെറിച്ചുവീഴുകയായിരുന്നു. വേളാവൂരിലെ സിഐടിയു തൊഴിലാളിയാണ് ഗോപന്. സംഭവസ്ഥലത്ത് വച്ചുതന്നെ ഗോപന് മരിച്ചു.

