സര്‍ക്കാര്‍ സ്കൂളില്‍ വിദ്യാര്‍ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച അധ്യാപകന്‍ അറസ്റ്റില്‍


ഡല്‍ഹി സര്‍ക്കാര്‍ സ്കൂളില്‍ വിദ്യാര്‍ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച അധ്യാപകന്‍ അറസ്റ്റില്‍. കിഴക്കന്‍ ഡല്‍ഹിയിലെ സ്‌കൂളിലെ 40-കാരനായ കായികാധ്യാപകനെയാണ് അറസ്റ്റ് ചെയ്തത്.


എട്ടു വയസ്സുകാരിയെ പ്രലോഭിപ്പിച്ച്‌ സ്കൂളിലെ ആളൊഴിഞ്ഞ ഭാഗത്തേക്ക് കൊണ്ടുപോയാണ് ഇയാള്‍ പീഡനത്തിനിരയാക്കിയത്. ദിവസങ്ങള്‍ക്ക് ശേഷം കുട്ടിയുടെ പെരുമാറ്റത്തില്‍ മാറ്റം കണ്ടത് മാതാവ് ശ്രദ്ധിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ഉടന്‍ മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. 2016 മുതല്‍ ഇയാള്‍ ജോലി ചെയ്യുന്ന സ്കൂളാണിത്.




Sharing is Caring