മലപ്പുറം: ബന്ധു നിയമനത്തില്‍ മന്ത്രി കെ.ടി. ജലീലിനെതിരെ വിജിലന്‍സ് ഡയറക്ടര്‍ക്ക് നല്കിയ പരാതിയിലെ മറുപടി കിട്ടിയാലുടന്‍ കോടതിയെ സമീപിക്കുമെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ. ഫിറോസ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. നിയമസഭയെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ച പോലെ കോടതിയില്‍ രക്ഷപ്പെടാന്‍ ജലീലിനോ മുഖ്യമന്ത്രിക്കോ കഴിയില്ല. നിയമനത്തിലൂടെ സര്‍ക്കാരിന് ഒരു രൂപ പോലും നഷ്ടമുണ്ടായിട്ടില്ലെന്ന മുഖ്യമന്ത്രിയുടെ വാദം തെറ്റാണ്. ജനറല്‍ മാനേജര്‍ തസ്തികയില്‍ ഒരുമാസത്തെ ശമ്ബളം മന്ത്രിയുടെ ബന്ധു കെ.ടി അദീബ് കൈപ്പറ്റിയിട്ടുണ്ട്. കൂടുതല്‍ നഷ്ടങ്ങളറിയാന്‍ അന്വേഷണം ആവശ്യമാണ്. യു.ഡി.എഫിന്റെ കാലത്ത് സഹകരണ ബാങ്കില്‍ നിന്നുള്ളയാളെ ജനറല്‍ മാനേജരായി നിയമിച്ചെന്നാണ് മുഖ്യമന്ത്രിയുടെ വാദം. സഹകരണബാങ്ക് സര്‍ക്കാരിന് കീഴിലാണ്. സൗത്ത് ഇന്ത്യന്‍ ബാങ്ക് സ്വകാര്യബാങ്കും.
FLASHNEWS