നിയമസഭ ആരംഭിച്ചു; യുഡിഎഫ്​​ എം.എല്‍.എമാരുടെ സത്യഗ്രഹം തുടരുന്നു

തിരുവനന്തപുരം: നിയമസഭാ സമ്മേളനം ആരംഭിച്ചു. അതേസമയം, നിയമസഭാ കവാടത്തില്‍ മൂന്ന്​ യുഡിഎഫ്​​ എം.എല്‍.എമാരുടെ സത്യഗ്രഹ സമരം മൂന്നാം ദിനവും തുടരുന്നു.

ചോദ്യോത്തരവേള തുടങ്ങിയ ഉടന്‍ എം.എല്‍.എമാരുടെ സത്യഗ്രഹം അവസാനിപ്പിക്കാന്‍ ഇടപെടണമെന്ന്​ പ്രതിപക്ഷ നേതാവ്​ രമേശ്​ ചെന്നിത്തല സ്​പീക്കറോട്​ ആവശ്യ​െപ്പട്ടു. എന്നാല്‍ ഇന്നലെ തന്നെ അതിന്​ ശ്രമിച്ചെങ്കിലും ഫലമുണ്ടായിട്ടില്ലെന്ന്​ സ്​പീക്കര്‍ മറുപടി നല്‍കി.

എന്തായാലും സഭാ നടപടികള്‍ തടസപ്പെടുത്താന്‍ പ്രതിപക്ഷം ശ്രമിക്കില്ലെന്ന്​ ചെന്നിത്തല അറിയിച്ചു. ചോദ്യോത്തര വേള തുടരുകയാണ്​.

Spread the love

Leave a Reply

Your email address will not be published. Required fields are marked *