ആലപ്പുഴ: കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനുമായി കൂടിക്കാഴ്ച നടത്തി. വെള്ളാപ്പള്ളിയുടെ കണിച്ചുകുളങ്ങരയിലെ വീട്ടിലായിരുന്നു കൂടിക്കാഴ്ച. 10 മിനിറ്റോളം നീണ്ടു നിന്ന കൂടിക്കാഴ്ചയെക്കുറിച്ച് ഇരുവരും പ്രതികരിക്കാൻ തയാറായില്ല.
അഞ്ച് വർഷത്തിന് ശേഷമാണ് കെപിസിസി അധ്യക്ഷ പദവിയിലിരിക്കുന്നയാൾ വെള്ളാപ്പള്ളിയെ കാണാൻ എത്തുന്നത്. വി.എം.സുധീരനും മുല്ലപ്പള്ളി രാമചന്ദ്രനും സന്ദർശനത്തിന് തയാറായിരുന്നില്ല. രമേശ് ചെന്നിത്തലയാണ് ഏറ്റവും ഒടുവിൽ വെള്ളാപ്പള്ളിയെ സന്ദർശിച്ച കെപിസിസി അധ്യക്ഷൻ.