കൂടുതൽ ഡോമിസിലറി കെയർ സെന്ററുകൾ എറണാകുളത്തു ആരംഭിക്കാൻ കളക്ടറുടെ നിർദ്ദേശം.

എരമക്കുളം: ജില്ലയിലെ എല്ലാ തദ്ദേശ സ്ഥാപനങ്ങളും അതാത് പ്രദേശത്ത് കുറഞ്ഞത് ഒരു ഡൊമി സിലി കെയര്‍ സെന്‍്ററോ എഫ്‌എല്‍ടിസിയോ മൂന്ന് ദിവസത്തിനകം ആരംഭിക്കണമെന്ന് കളക്ടര്‍ എസ് സുഹാസ് നിര്‍ദേശം നല്‍കി. ജില്ലയിലെ മിക്ക തദ്ദേശ സ്ഥാപനങ്ങളും ഇതിനോടകം തന്നെ ഡിസിസികളും എഫ് എല്‍ടിസികളും ആരംഭിച്ചിട്ടുണ്ട്. ഇനിയും ആരംഭിച്ചിട്ടില്ലാത്തവര്‍ മൂന്ന് ദിവസത്തിനകം കോവിഡ് ചികിത്സാ സൗകര്യങ്ങള്‍ സജ്ജമാക്കണം.

ബിപിസിഎല്ലിന്‍്റെ നേതൃത്വത്തില്‍ റിഫൈനറി സ്കൂളില്‍ തയാറാക്കുന്ന 500 ഓക്സിജന്‍ ബെഡുകള്‍ക്കു പുറമേ സര്‍ക്കാര്‍ തന്നെ 1000 ഓക്സിജന്‍ ബെഡുകള്‍ കൂടി സജ്ജമാക്കും. അഡ്ലക്സില്‍ 500 ബെഡുകളും ക്രമീകരിക്കുന്നുണ്ട്. ഇവിടങ്ങളിലേക്കായി രണ്ടായിരം നഴ്സുമാരെയും ഇരുന്നൂറ് ഡോക്ടര്‍മാരെയും നിയമിക്കുന്നതിനുള്ള നടപടികള്‍ തിങ്കളാഴ്ച ആരംഭിക്കും.

You may also like ....

Leave a Reply

Your email address will not be published. Required fields are marked *