സിനിമയിലെ വില്ലന്മാർ ജീവിതത്തിൽ വില്ലന്മാരല്ല, ജോണി.

ഒരുകാലത്ത് വില്ലന്‍ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരെ പേടിപ്പിച്ച നടനാണ് കുണ്ടറ ജോണി. 1979-ല്‍ നിത്യവസന്തം എന്ന സിനിമയിലൂടെയാണ് അദ്ദേഹത്തിന്‍റെ സിനിമാജീവിതം തുടങ്ങിയത്. നാല് ഭാഷകളിലായി അഞ്ഞൂറിലേറെ സിനിമകളില്‍ ഇതിനോടകം അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. ഇപ്പോഴിതാ മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ തന്‍റെ അഭിനയ ജീവിതത്തെ കുറിച്ച്‌ മനസ്സുതുറക്കുകയാണ് ജോണി.

ഒരു കാലത്ത് മികച്ച ഫുട്ബോള്‍ കളിക്കാരനായിരുന്നു ജോണി. ഗോള്‍കീപ്പറായതിനാല്‍ തന്നെ സിനിമയില്‍ ഇടികൊണ്ട് വീഴാനും ഡൈവ് ചെയ്യാനുമൊന്നും ബുദ്ധിമുണ്ടായിരുന്നില്ല എന്ന് താരം പറയുന്നു. 79-ല്‍ പുറത്തിറങ്ങിയ കഴുകന്‍ എന്ന ജയന്‍ സിനിമയില്‍ അവസരം ലഭിച്ചതോടെയാണ് വില്ലന്‍ വേഷങ്ങളില്‍ തന്നെ ശ്രദ്ധിച്ചു തുടങ്ങിയതെന്ന് ജോണി പറയുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *