
ഏറെ നേരത്തെ കാത്തിരിപ്പിനൊടുവിൽ അരിക്കൊമ്പനെ മയക്കുവെടി വച്ച് ദൗത്യ സംഘം. സിമന്റ് പാലത്തിൽ വച്ചാണ് ആനയെ മയക്കുവെടി വച്ചത്. ഡോക്ടർ അരുൺ സക്കറിയയുടെ നേതൃത്വത്തിലുള്ള ദൗത്യ സംഘമാണ് മയക്കുവെടി വച്ചത്.
വെടിയേറ്റ ആന അൽപദൂരം ഓടി മാറിയതായാണ് വിവരം.വനത്തിലേക്ക് മാറി നിൽക്കുന്ന ആന മയങ്ങിയോ എന്നുള്ള കാര്യം ഉറപ്പുവരുത്തേണ്ടതുണ്ട്. അതിനാൽ ആനയെ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ് അധികൃതർ.

