
കടലില്‍ ഒഴുകിയെത്തിയ രണ്ടു ടണ്‍ തൂക്കം വരുന്ന കൊക്കെയ്ന്‍ പൊതികള്‍ പിടിച്ചെടുത്ത് ഇറ്റാലിയന്‍ പൊലീസ്.
തിങ്കളാഴ്ച കസ്റ്റംസ് പൊലീസ് നടത്തിയ പതിവ് ആകാശ പട്രോളിങ്ങിനിടെയാണ് തെക്കന്‍ ഇറ്റലിയിലെ സിസിലിയ ദ്വീപിന്റെ കിഴക്കന്‍ തീരത്ത് പൊങ്ങിക്കിടക്കുന്ന നിലയില്‍ കൊക്കെയ്ന്‍ പൊതികള്‍ കണ്ടെത്തിയത്.

ഇവയ്ക്ക് 400 മില്യണ്‍ യൂറോയിലധികം വിപണി മൂല്യമുണ്ടെന്ന് ഇറ്റലിയിലെ സാമ്ബത്തികകാര്യ പോലീസ് അധികൃതര്‍ അറിയിച്ചു. രാജ്യത്തെ ലഹരികടത്തിലെ റെക്കോര്‍ഡ് പിടിച്ചെടുക്കല്‍ എന്നാണ് പൊലീസ് ഇതിനെ വിശേഷിപ്പിച്ചത്.
ലഹരിമരുനിന്റെ നിരവധി പൊതികള്‍ വലകള്‍ ഉപയോഗിച്ച് ഒന്നിച്ചു ബന്ധിപ്പിച്ച നിലയിലായിരുന്നു. വാട്ടര്‍പ്രൂഫ് സംവിധാനത്തോടെയും വെള്ളത്തില്‍ മുങ്ങിപ്പോകാത്തരീതിയിലുമാണ് ഇവ പൊതിഞ്ഞിരിക്കുന്നത്. കടലില്‍ നിക്ഷേപിച്ച പൊതികള്‍ ചരക്കുകപ്പല്വഴി വീണ്ടെടുത്ത് വിപണിയില്‍ എത്തിക്കുകയായിരുന്നു ലഹരിമരുന്നു കടത്തുകാരുടെ ലക്ഷ്യമെന്നാണ് സൂചന
