
മലപ്പുറം : എടവണ്ണയില്‍ നിന്നും കഴിഞ്ഞ ദിവസം കാണാതായ യുവാവിനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി.റിദാന്‍ ബാസിലിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. എടവണ്ണ ചെമ്ബകുത്ത് മലയിലെ ആളൊഴിഞ്ഞ സ്ഥലത്താണ് മൃതദേഹം കണ്ടെത്തിയത്.
ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. ശരീരത്തില്‍ മുറിവുകളും വസ്ത്രത്തില്‍ രക്തപ്പാടുകളുമുണ്ട്. യുവാവിന്റേത് കൊലപാതകമെന്നാണ് പൊലീസ് നിഗമനം. ലഹരിമരുന്ന് സംഘങ്ങള്‍ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം നടത്തുന്നത്.

യുവാവിനെ കഴിഞ്ഞ ദിവസം കാണാതായതിനെ തുടര്‍ന്ന് ബന്ധുക്കള്‍ തിരച്ചില്‍ നടത്തിയിരുന്നു. നിലമ്ബൂര്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ എടവണ്ണ വണ്ടൂൂര്‍ നിലമ്ബൂര്‍ സ്റ്റേഷനിലെ സി ഐമാരും വിരലടയാള വിദഗ്ധരും പരിശോധന നടത്തി.
