രോഹിത് ശര്‍മ്മയെ ജിയോ സിനിമയുടെ ബ്രാന്‍ഡ് അംബാസഡറായി പ്രഖ്യാപിച്ചു

ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയെ ജിയോ സിനിമയുടെ ബ്രാന്‍ഡ് അംബാസഡറായി പ്രഖ്യാപിച്ചു.ക്യാപ്റ്റന്‍, കളിക്കാരന്‍ എന്നീ നിലകളില്‍ നിരവധി ലോക റെക്കോര്‍ഡുകള്‍ രോഹിത് ശര്‍മ്മ സ്വന്തമാക്കിയിട്ടുണ്ട്. “മൊബൈല്‍ ഫോണുകളിലൂടെയും സ്മാര്‍ട്ട് ടി.വികളിലൂടെയും ഇന്ത്യയിലെ സ്‌പോര്‍ട്‌സ് ആസ്വാദന രീതിയെ പരിവര്‍ത്തനം ചെയ്യുന്നതില്‍ ജിയോ സിനിമ നേതൃത്വം വഹിക്കുന്നു. മാത്രമല്ല ജിയോ സിനിമ ആരാധകര്‍ക്ക് പ്രയോജനപ്പെടുന്ന നിരവധി പദ്ധതികള്‍ നടപ്പിലാക്കുന്നുണ്ട്.

ജിയോ സിനിമയുമായി സഹകരിക്കുന്നതിലും ഈ യാത്രയുടെ ഭാഗമാകുന്നതിലും ഞാന്‍ വളരെ സന്തുഷ്ടനാണ്, കാരണം ഇത് ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമിലേക്കുള്ള മാറ്റം എളുപ്പമാക്കുന്നു,” രോഹിത് ശര്‍മ്മ പറഞ്ഞു.

നിരവധി സംരംഭങ്ങളിലൂടെ സ്പോര്‍ട്സ് കാഴ്‌ചയെന്നാല്‍ ഡിജിറ്റല്‍ എന്ന ജിയോ സിനിമയുടെ ആശയം സാക്ഷാത്ക്കരിക്കാന്‍ രോഹിത് ജിയോ സിനിമയിലെ ടീമുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കും. ആരാധകരുടെ എണ്ണം വര്‍ധിപ്പിക്കുന്നതിന് രാജ്യവ്യാപകമായി പ്രീമിയം സ്പോര്‍ട്സ് പ്രോപ്പര്‍ട്ടികള്‍ക്കായി ജിയോ സിനിമയുടെ ഡിജിറ്റല്‍ ഫസ്റ്റ് നിര്‍ദ്ദേശം അദ്ദേഹം സ്വീകരിക്കും.

ജിയോ സിനിമയുടെ ഇന്ത്യയിലെ എല്ലാ കാഴ്ചക്കാര്‍ക്കുമായി ടാറ്റ ഐപിഎല്‍ 2023-ന്റെ സൗജന്യ സ്ട്രീമിംഗ് ആദ്യ രണ്ടാഴ്ചയ്ക്കുള്ളില്‍ റെക്കോര്‍ഡ് ബ്രേക്കിംഗ് കാഴ്ചകള്‍ ( 550 കോടിയിലധികം) നേടി. ഏപ്രില്‍ 17ന് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരുമായി ഏറ്റുമുട്ടിയപ്പോള്‍ ടാറ്റ ഐപിഎല്‍ മത്സരത്തിലെ ഏറ്റവും ഉയര്‍ന്ന വ്യൂവര്‍ഷിപ് 2.4 കോടിക്ക് മുകളില്‍ ജിയോ സിനിമ രേഖപ്പെടുത്തി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *