രാജ്യത്ത് 24 മണിക്കൂറിനിടെ 12,193 പേർക്ക് കോവിഡ്

രാജ്യത്ത് കൊവിഡ് കേസുകള്‍ കുതിച്ച് ഉയര്‍ന്നതോടെ കേരളം ഉള്‍പ്പെടെ എട്ട് സംസ്ഥാനങ്ങള്‍ ജാഗ്രത നിര്‍ദേശം നല്‍കി കേന്ദ്രസര്‍ക്കാര്‍. ഇന്നലെ 12,193 പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. കഴിഞ്ഞ ദിവസത്തേക്കാള്‍ 4 ശതമാനം കൂടുതലാണ്.

42 മരണങ്ങള്‍ കൂടി സ്ഥിരീകരിച്ചു. ചികിത്സയിലുള്ളവരുടെ എണ്ണം 67,556 ആയി ഉയര്‍ന്നു. ആകെ മരണസംഖ്യ 5,31,300 ആയി. രാജ്യത്തെ രോഗമുക്തി നിരക്ക് 98.66 ശതമാനവും മരണനിരക്ക് 1.18 ശതമാനവുമാണ്. രാജ്യത്തുടനീളം ഇതുവരെ 220.66 കോടി ഡോസ് കോവിഡ് വാക്സിന്‍ വിതരണം ചെയ്തു.

രോഗബാധ സാധ്യതയുള്ള സ്ഥലങ്ങളില്‍ പകര്‍ച്ച തടയാന്‍ മുന്‍കരുതല്‍ നടപടി വേണമെന്ന് കേന്ദ്രം പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *