നിർമ്മാണമേഖലയിൽ സഹകരണ സംഘങളുടെ കൂട്ടായ്മയുണ്ടാക്കി ഊരാളുങ്കൽ ലേബർ കോൺ(ടാക്ട് സൊസൈറ്റി

കോഴിക്കോട്: കോഴിക്കോട് സിറ്റി റോഡ് ഇം(പൂവ്മെൻറ് പദ്ധതിക്ക് കീഴിൽ ആറ് റോഡുകൾ പുനർനിർമിക്കുന്നതിനായുള്ള ഫണ്ട് സമാഹരിക്കുന്നതിന്റെ ഭാഗമായാണ് ഇത്.സഹകരണ മേഖലയിൽ ആദ്യമായാണ് കൂട്ടായ്മയിലൂടെ ഫണ്ട് ശേഖരിക്കുന്നത്. ഈ പദ്ധതിക്ക് വേണ്ടുന്ന 693 കോടി രൂപയിൽ 200 കോടി രൂപയാണ് കൂട്ടായ്മയിലൂടെ യുഎൽ സി സി എസ് സ്വരൂപിക്കുന്നത്.കാരപ്പറമ്പ്-എരഞ്ഞിപ്പാലം, സ്റ്റേഡിയം ജംഗ്ഷൻ- പുതിയറ, വെള്ളിമാട്കുന്ന് -കോവൂർ, ഗാന്ധി റോഡ്- മിനി ബൈപാസ്, അരയിടത്തുപാലം- കല്ലുത്താൻകടവ്, കുനിയിൽ കടവ്- മാവൂർ റോഡ്, പുന്നത്തു ത്താഴം-സിഡബ്ള്യൂ ആർ ഡി എം, പുഷ്പ ജംഗ്ഷൻ- മാങ്കാവ് എന്നീ ആറ് റോഡുകളാണ് പുനർ നിർമ്മിക്കുന്നത്.പത്ത് വർഷമാണ് ലോണിന്റെ കാലാവധി.കൂടാതെ രണ്ട് വർഷത്തെ മൊറട്ടോറിയം കാലാവധി കൂടിയുണ്ട്. റോഡ് നിർമ്മാണ കാലാവധി രണ്ട് വർഷമാണ്. പതിനഞ്ച് വർഷത്തെ പരിപാലനവുമാണ് കരാറിലുള്ളത്. 1925 ഫെ(ബവരി 13ന് പഴയ കുറു(മ്പനാട് താലൂക്കിൽ ‘ഊരാളുങ്കൽ കൂലിവേലക്കാരുടെ പരസ്പര സഹായസംഘ’ മെന്ന പേരിൽ പിറന്നുവീണ സൊസൈറ്റി ഇന്ന് ഉയരങ്ങളിൽ നിന്ന് ഉയരങ്ങളിലേക്ക്കുതിക്കുകയാണ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *