24 മ​ണി​ക്കൂ​റി​നി​ടെ 67,000ത്തോ​ളം പേ​ര്‍​ക്ക് കോ​വി​ഡ് നി​സ​ഹാ​യ​ത​യോ​ടെ അ​മേ​രി​ക്ക

വാ​ഷിം​ഗ്ട​ണ്‍ ഡി​സി: അ​മേ​രി​ക്ക​യി​ലെ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണ​ത്തി​ലെ കു​ത​പ്പി​ന് ശ​മ​ന​മി​ല്ല. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 66,973 പേ​ര്‍​ക്കാ​ണ് ഇ​വി​ടെ വൈ​റ​സ് ബാ​ധി​ച്ച​ത്. ഇ​തോ​ടെ രാ​ജ്യ​ത്തെ കോ​വി​ഡ് ബാ​ധി​ത​രു​ടെ ആ​കെ എ​ണ്ണം 45,67,750 ആ​യി.

1,53,720 പേ​ര്‍​ക്കാ​ണ് ഇ​വി​ടെ കോ​വി​ഡ് ബാ​ധ​യേ​ത്തു​ട​ര്‍​ന്ന് ജീ​വ​ന്‍ ന​ഷ്ട​മാ​യ​ത്. 22,39,727 പേ​ര്‍ ഇ​തു​വ​രെ രോ​ഗ​മു​ക്തി നേ​ടി. ജോ​ണ്‍​സ് ഹോ​പ്കി​ന്‍​സ് സ​ര്‍​വ​ക​ലാ​ശാ​ല​യു​ടെ ക​ണ​ക്കു​ക​ള്‍ പ്ര​കാ​ര​മാ​ണി​ത്. ക​ലി​ഫോ​ര്‍​ണി​യ, ഫ്ളോ​റി​ഡ, ന്യൂ​യോ​ര്‍​ക്ക്, ടെ​ക്സ​സ്, ന്യൂ​ജ​ഴ്സി എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം കു​തി​ക്കു​ന്ന​ത്. ന്യൂ​യോ​ര്‍​ക്ക്, ന്യൂ​ജ​ഴ്സി, ക​ലി​ഫോ​ര്‍​ണി​യ, ടെ​ക്സ​സ് എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് കോ​വി​ഡ് മ​ര​ണ​ങ്ങ​ള്‍ കൂ​ടു​ത​ലു​ള്ള​ത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *