ക​ലി​പൂ​ണ്ട് കാ​ല​വ​ര്‍​ഷം; മ​ല​യോ​ര മേ​ഖ​ല​യി​ലും മ​ഴ ശ​ക്തി​യാ​ര്‍​ജി​ക്കു​ന്നു

തി​രു​വ​ന​ന്ത​പു​രം സം​സ്ഥാ​ന​ത്ത് കാ​ല​വ​ര്‍​ഷം ക​ന​ക്കു​ന്നു. മ​ല​യോ​ര​മേ​ഖ​ല​യി​ലും മ​ഴ ക​ന​ക്കു​ക​യാ​ണ്. കോ​ഴി​ക്കോ​ട്ട് തൊ​ട്ടി​ല്‍​പാ​ലം പു​ഴ ക​ര​ക​വി​ഞ്ഞു. ഇ​വി​ടെ ഏ​ഴ് വീ​ടു​ക​ളി​ലു​ള്ള​വ​രെ മാ​റ്റി​പ്പാ​ര്‍​പ്പി​ച്ചു. പു​ഴ​ക​ളു​ടെ തീ​ര​ത്തു​ള്ള​വ​ര്‍ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് ജി​ല്ലാ ഭ​ര​ണ​കൂ​ടം നി​ര്‍​ദേ​ശം ന​ല്‍​കി.

നേ​ര​ത്തെ, സം​സ്ഥാ​ന​ത്ത് മ​ഴ ക​ന​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ഏ​ത് സാ​ഹ​ച​ര്യ​വും നേ​രി​ടാ​ന്‍ ത​യാ​റാ​യി​രി​ക്ക​ണ​മെ​ന്ന് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി ലോ​ക്നാ​ഥ് ബെ​ഹ്റ നി​ര്‍​ദേ​ശം ന​ല്‍​കി​യി​രു​ന്നു. സാ​യു​ധ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​ര്‍​ക്കാ​ണ് അ​ദ്ദേ​ഹം ഈ ​നി​ര്‍​ദേ​ശം ന​ല്‍​കി​യ​ത്. കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ള്‍ പാ​ലി​ച്ചു മാ​ത്ര​മേ ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം ന​ട​ത്താ​ന്‍ പാ​ടു​ള്ളു​വെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *