സൗദിയിൽ കോവിഡ് വ്യാപനത്തിൽ ആശങ്കയേറി

സൗദിയിൽ ഇന്ന് റിപ്പോർട്ട് ചെയ്തത് ആഗസ്റ്റിന് ശേഷമുള്ള ഏറ്റവും ഉയർന്ന കോവിഡ് കേസുകൾ. 902 പുതിയ കേസുകളും 469 രോഗമുക്തിയുമാണ് സൗദിയിൽ ഇന്ന് റിപ്പോർട്ട് ചെയ്തത്. മൂന്ന് മാസത്തിന് ശേഷം ഇന്ന് മരണ സംഖ്യയും ഉയർന്നതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

കഴിഞ്ഞ 24 മണിക്കൂറിനിടെ എഴുപത്തി രണ്ടായിരത്തോളം സാമ്പിളുകൾ സൗദിയിൽ പരിശോധിച്ചു. അതിലൂടെ 902 പേർക്കാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്. ഇതിൽ 44 ശതമാനവും റിയാദ് പ്രവശ്യയിലാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ നാനൂറിലധികം പേർ പുതിയതായി കോവിഡിന് ചികിത്സ തേടി.

റിയാദിൽ നിലവിൽ ചികിത്സയിലുള്ളവരുടെ എണ്ണം രണ്ടായിരത്തോളമയി ഉയർന്നു. രാജ്യത്താകെ വിവിധ ആശുപത്രികളിലായി 7,468 പേരാണ് ചികിത്സയിൽ കഴിയുന്നത്.അതിൽ874പേരുംഅത്യാസന്നനിലയിലാണെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഇന്ന് 469 പേർക്ക് രോഗം ഭേതമായിട്ടുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *