സ്വദേശിവത്ക്കരണം;നടപടികളുമായി ഖത്തര്‍

ഖത്തര്‍ : തൊഴില്‍ മേഖലയില്‍ സ്വദേശിവത്ക്കരണം കൂട്ടുക വഴി രാജ്യത്തിന്‍റെ സമ്ബദ്‍രംഗം കരുത്തുറ്റതാകുമെന്ന് ഖത്തര്‍ ഭരണവികസനകാര്യ വകുപ്പ് മന്ത്രി. മുഴുവന്‍ മേഖലകളിലും സ്വദേശിവത്ക്കരണം വര്‍ധിപ്പിക്കാനുള്ള നടപടികള്‍ ത്വരിതഗതിയിലാണെന്നും അദ്ദേഹം സൂചിപ്പിച്ചു.ഖത്തര്‍ നാഷണല്‍ ബാങ്ക് സംഘടിപ്പിച്ച കരിയര്‍ ഫെയറില്‍ സംസാരിക്കവെയാണ് യൂസഫ് ബിന്‍ മുഹമ്മദ് അല്‍ ഓത്ത്മന്‍ ഫക്രൂ ഇക്കാര്യം സൂചിപ്പിച്ചത്.

വിവിധ തൊഴില്‍മേഖലകളില്‍ സ്വദേശിവത്ക്കരണം വര്‍ധിപ്പിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. ഇതിനായി ആവിഷ്കരിച്ചിട്ടുള്ള പദ്ധതി അന്തിമഘട്ടത്തിലാണ്. സ്വദേശികള്‍ക്ക് വിവിധ മേഖലകളില്‍ തൊഴിലവസരം ലഭ്യമാക്കുന്നതിനായി യത്നിക്കുന്ന സ്ഥാപനങ്ങളെയും ഏജന്‍സികളെയും അദ്ദേഹം അനുമോദിച്ചു.

ഇക്കാര്യത്തില്‍ വലിയ പങ്ക് വഹിക്കുന്ന ഖത്തര്‍ നാഷണല്‍ ബാങ്കിനെയും അദ്ദേഹം പ്രശംസിച്ചു. ഖത്തര്‍ നാഷണല്‍ ബാങ്കിന് കീഴില്‍ വരുന്ന സ്ഥാപനങ്ങളില്‍ അമ്ബത് ശതമാനത്തിലധികം ഖത്തരിവല്‍ക്കരണം സാധ്യമാക്കാന്‍കഴിഞ്ഞതായി ബാങ്ക് സി.ഇ.ഒ അബ്ദുള്ല മുബാറക് അല്‍ ഖലീഫ പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *