റമദാൻ മാസത്തെ ഉപയോഗപ്പെടുത്തി ഭിക്ഷാടനം നടത്തുന്നത് തടയാന്‍ ദുബൈ പൊലീസ്

പുണ്യ റമദാൻ മാസത്തെ ഉപയോഗപ്പെടുത്തി പണപ്പിരിവും ഭിക്ഷാടനവും നടത്തുന്നത് തടയാൻ ദുബൈ പൊലീസ് ഭിക്ഷാടന വിരുദ്ധ ക്യാമ്പയിൻ ആരംഭിക്കുന്നു. റമദാൻ ലക്ഷ്യംവെച്ച് വൻസംഘങ്ങളാണ് ഭിക്ഷാടകരെ നിയോഗിച്ച് വ്യാപകമായി ധനശേഖരണം നടത്തിവരുന്നത്. ഇതു പൂർണമായും ഇല്ലാതാക്കുകയെന്നതാണ് ക്യാമ്പയിനിലൂടെ ലക്ഷ്യമിടുന്നത്.

വിവിധ സർക്കാർ സ്ഥാപനങ്ങളുമായി സഹകരിച്ചായിരിക്കും ക്യാമ്പയിൻ സംഘടിപ്പിക്കുകയെന്ന് പൊലീസ് അറിയിച്ചു. എമിറേറ്റിലെ ഭിക്ഷക്കാരുടെ എണ്ണം കുറയ്ക്കാൻ പ്രചാരണം സഹായിക്കുമെന്ന് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റ് ബ്രിഗേഡിയർ ജമാൽ സാലിം അൽ ജലാഫ് പറഞ്ഞു. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ 842 യാചകരെയാണ് അറസ്റ്റുചെയ്തത്. വിശുദ്ധ മാസത്തിൽ ദുബൈയിൽ ഉടനീളം പട്രോളിംഗ് വർദ്ധിപ്പിക്കുമെന്നും ബ്രിഗേഡിയർ അൽ ജലാഫ് പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *