യു​ക്രെ​യി​നി​ല്‍ സൈ​നി​ക വി​മാ​നം ത​ക​ര്‍​ന്ന് 22 മ​ര​ണം

കീ​വ്: യു​ക്രെ​യി​നി​ല്‍ സൈ​നി​ക വി​മാ​നം ത​ക​ര്‍​ന്ന് സൈ​നി​ക കേ​ഡ​റ്റു​ക​ള്‍ ഉ​ള്‍​പ്പെ​ടെ 22 പേ​ര്‍ മ​രി​ച്ചു. ര​ണ്ട് പേ​ര്‍​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു. യു​ക്രെ​യി​നി​ലെ ഖാ​ര്‍​കി​വി​നു സ​മീ​പം പ്രാ​ദേ​ശി​ക സ​മ​യം വെ​ള്ളി​യാ​ഴ്ച രാ​ത്രി 8.50നാ​യി​രു​ന്നു സം​ഭ​വം.

ചു​ഹൂ​വ് സൈ​നി​ക വ്യോ​മ​താ​വ​ള​ത്തി​ല്‍ പ​റ​ന്നു​യ​ര്‍​ന്ന അ​ന്‍റ​നോ​വ് -26 വി​മാ​ന​മാ​ണ് ത​ക​ര്‍​ന്ന​ത്. 21 കേ​ഡ​റ്റു​ക​ളും ഏ​ഴ് ജീ​വ​ന​ക്കാ​രും ഉ​ള്‍​പ്പെ​ടെ 28 യാ​ത്ര​ക്കാ​രാ​യി​രു​ന്നു വി​മാ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്. മ​റ്റു​ള്ള​വ​ര്‍​ക്കാ​യി തെ​ര​ച്ചി​ല്‍ ന​ട​ത്തു​ക​യാ​ണെ​ന്ന് യു​ക്രെ​യി​ന്‍ ആ​ഭ്യ​ന്ത​ര​മ​ന്ത്രി ആ​ന്‍റ​ണ്‍ ജെ​റാ​ഷ്ചെ​ങ്കോ പ​റ​ഞ്ഞു. വി​മാ​നാ​പ​ക​ട​ത്തി​ന്‍റെ കാ​ര​ണം വ്യ​ക്ത​മ​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. പ്ര​സി​ഡ​ന്‍റ് വോ​ളോ​ഡി​മ​ര്‍ സെ​ലെ​ന്‍​സ്കി ശ​നി​യാ​ഴ്ച പ്ര​ദേ​ശം സ​ന്ദ​ര്‍​ശി​ക്കു​മെ​ന്നും വി​മാ​നാ​പ​ക​ടം അ​ന്വേ​ഷി​ക്കാ​ന്‍ പ്ര​ത്യേ​ക സം​ഘ​ത്തെ നി​യോ​ഗി​ക്കു​മെ​ന്നും ജെ​റാ​ഷ്ചെ​ങ്കോ അ​റി​യി​ച്ചു.

വി​മാ​നം ത​ര്‍​ന്ന​യു​ട​നെ തീ ​പി​ടി​ച്ചി​രു​ന്നു. ഒ​രു മ​ണി​ക്കൂ​റി​നു​ശേ​ഷമാണ് തീ​യ​ണ​യ്ക്കാ​ന്‍ സാ​ധി​ച്ച​ത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *