മൊഗാദിഷു സ്ഫോടനം: മരിച്ചവരുടെ എണ്ണം 230 ആയി

സൊ​മാ​ലി​യ​ന്‍ ത​ല​സ്ഥാ​ന​മാ​യ മൊ​ഗാ​ദി​ഷു​വി​ല്‍ ശ​നി​യാ​ഴ്ച​യു​ണ്ടാ​യ ഇ​ര​ട്ട സ്ഫോ​ട​ന​ങ്ങ​ളി​ല്‍ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 230 ആ​യി. മു​ന്നൂ​റി​ല​ധി​കം പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു. പ്ര​സി​ഡ​ന്‍റ് അ​ബ്ദു​ള്ളാ​ഹി ഫ​ര്‍​മാ​ജോ മൂ​ന്നു ദി​വ​സ​ത്തെ ദേ​ശീ​യ ദുഃ​ഖാ​ച​ര​ണം പ്ര​ഖ്യാ​പി​ച്ചു. ദു​രി​താ​ശ്വാ​സ​ത്തി​നാ​യി ജ​ന​ങ്ങ​ള്‍ പ​ണ​വും ര​ക്ത​വും ദാ​നം ചെ​യ്യാ​ന്‍ അ​ദ്ദേ​ഹം അ​ഭ്യ​ര്‍​ഥി​ച്ചു.

2007 ല്‍ ​രാ​ജ്യ​ത്ത് തീ​വ്ര​വാ​ദം ശ​ക്ത​മാ​യ​ശേ​ഷം ന​ട​ന്ന ഏ​റ്റ​വും വ​ലി​യ ആ​ക്ര​മ​ണ​ങ്ങ​ളി​ലൊ​ന്നാ​ണി​ത്. വി​ദേ​ശ മ​ന്ത്രാ​ല​യ​മ​ട​ക്കം നി​ര​വ​ധി സ​ര്‍​ക്കാ​ര്‍ ഓ​ഫീ​സു​ക​ള്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ജ​ന​ത്തി​ര​ക്കേ​റി​യ മേ​ഖ​ല​യി​ലെ സ​ഫാ​രി ഹോ​ട്ട​ലി​നു മു​ന്നി​ല്‍ സ്ഫോ​ട​ക​വ​സ്തു​ക്ക​ള്‍ നി​റ​ച്ച ലോ​റി പൊ​ട്ടി​ത്തെ​റി​ച്ചാ​യി​രു​ന്നു ആ​ദ്യ ആ​ക്ര​മ​ണം. ര​ണ്ടു മ​ണി​ക്കൂ​റി​നു​ശേ​ഷം മൊ​ഗാ​ദി​ഷു​വി​ലെ മെ​ദീ​ന ഡി​സ്ട്രി​ക്ടി​ലാ​യി​രു​ന്നു ര​ണ്ടാ​മ​ത്തെ സ്ഫോ​ട​നം.

അ​ല്‍​ക്വ​യ്ദ ബ​ന്ധ​മു​ള്ള അ​ല്‍ ഷ​ബാ​ബ് ഭീ​ക​ര​രാ​ണ് ആ​ക്ര​മ​ണ​ത്തി​നു പി​ന്നി​ലെ​ന്ന് സം​ശ​യി​ക്കു​ന്നു. എ​ന്നാ​ല്‍ ആ​ക്ര​മ​ണ​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വം ഏ​റ്റെ​ടു​ക്കു​ന്ന​താ​യി അ​ല്‍​ഷ​ബാ​ബ് ഭീ​ക​ര സം​ഘ​ട​ന അ​റി​യി​ച്ചി​ട്ടി​ല്ല.

Spread the love

Leave a Reply

Your email address will not be published. Required fields are marked *