ഇന്ധനം തീര്‍ന്നു; കേന്ദ്ര മന്ത്രിയുമായി പറന്നുയര്‍ന്ന വിമാനം തിരിച്ചിറക്കി

കേന്ദ്രമന്ത്രിയുമായി പറന്നുയര്‍ന്ന വിമാനം ഇന്ധനം തീര്‍ന്നതിനെ തുടര്‍ന്ന് അടിയന്തരമായി തിരിച്ചിറക്കി. തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നും കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയുമായി പറന്നുയര്‍ന്ന ചാര്‍​േട്ടഡ് വിമാനമാണ് തിരുവനന്തപുരം വിമാനത്താവളത്തില്‍ തിരിച്ചിറക്കിയത്. ബി.ജെ.പിയുടെ ജനരക്ഷ യാത്രയില്‍ കൊല്ലത്ത് പങ്കെടുക്കാനെത്തിയ കേന്ദ്രമന്ത്രി തിരികെ രാത്രി 9.40 ഒാടെ തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന്​ ഇതേ ചാര്‍​േട്ടഡ്​ വിമാനത്തില്‍ ഡല്‍ഹിയിലേക്ക്​ മടങ്ങുന്നതിനിടയാണ്​ ഇന്ധനം തീര്‍ന്നത്​.
വിമാനം ടേക്ക്​ ​ഒാഫ്​ നടത്തി 15 മിനുട്ടിന്​ ശേഷം സാ​േങ്കതിക തകരാറ്​ ഉണ്ടെന്നും അടിയന്തരമായി തിരിച്ചിറക്കാനുള്ള സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തണമെന്നും ആവശ്യപ്പെട്ട്​ പൈലറ്റ്​ എയര്‍ ട്രാഫിക്​ കണ്‍ട്രോളിലേക്ക്​ ​സന്ദേശം അയച്ചു. ഇതെ തുടര്‍ന്ന്​ വിമാനത്താവളത്തില്‍ വിമാനം തിരിച്ചിറക്കാനുള്ള അടിയന്തര സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തി. 10.15 ഒാടെ വിമാനം റണ്‍വേയില്‍ എമര്‍ജന്‍സി ലാന്‍ഡിങ്​ നടത്തി. തുടര്‍ന്ന്​ വിദഗ്​ധര്‍ എത്തി പരിശോധിച്ചപ്പോള്‍ സ​ാ​േങ്കതിക തകരാറ്​ അല്ലെന്നും ഇന്ധനം തീര്‍ന്നതാണ്​ തിരിച്ചിറക്കാന്‍ കാരണമെന്നും കണ്ടെത്തി. അതീവ ഗുരുതരമായ സംഭവത്തെക്കുറിച്ച്‌​ ഉന്നതതല അന്വേഷണം ഉണ്ടാകുമെന്നാണ്​ സൂചന.

Spread the love

Leave a Reply

Your email address will not be published. Required fields are marked *