മുഖ്യമന്ത്രിയുടെ തല അശ്ലീല ഫോട്ടോയില്‍ ചേര്‍ത്ത് പ്രചരിപ്പിച്ചു ; കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍

കണ്ണൂര്‍ : മുഖ്യമന്ത്രി പിണറായി വിജയനെ അധിക്ഷേപിക്കുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ച ആള്‍ അറസ്റ്റില്‍. കണ്ണപുരം കൃസ്തുക്കുന്നിലെ സേവ്യര്‍ എം ഫ്രാന്‍സിസിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

ഇയാള്‍ കോണ്‍​ഗ്രസ് പ്രവര്‍ത്തകനാണെന്നാണ് റിപ്പോര്‍ട്ടുകള്‍. മുഖ്യമന്ത്രിയുടെ ഫോട്ടോയില്‍ നിന്ന് തല വെട്ടിമാറ്റി മറ്റൊരു അശ്ലീല ഫോട്ടോയില്‍ ചേര്‍ത്താണ് ഇയാള്‍ ഫെയ്‌സ്ബുക്കിലൂടെ പ്രചരിപ്പിച്ചത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *