ദുരിതാശ്വാസ ക്യാമ്ബില്‍ പണപ്പിരിവ് :ഓമനക്കുട്ടനെതിരായ കേസ് പിന്‍വലിക്കും

ആ​ല​പ്പു​ഴ: ചേ​ര്‍​ത്ത​ല​യി​ലെ ദു​രി​താ​ശ്വാ​സ ക്യാ​ന്പി​ല്‍ പ​ണ​പ്പി​രി​വ് ന​ട​ത്തി​യ സി​പി​എം പ്രാ​ദേ​ശി​ക നേ​താ​വി​നെ​തി​രേ കേ​സെ​ടു​ത്ത ന​ട​പ​ടി സ​ര്‍​ക്കാ​ര്‍ പി​ന്‍​വ​ലി​ക്കും. ചേ​ര്‍​ത്ത​ല തെ​ക്കു പ​ഞ്ചാ​യ​ത്തി​ലെ ദു​രി​താ​ശ്വാ​സ ക്യാ​മ്ബി​ല്‍ പ​ണം പി​രി​ച്ച കു​റു​പ്പ​ന്‍​കു​ള​ങ്ങ​ര ലോ​ക്ക​ല്‍ ക​മ്മി​റ്റി​യം​ഗം ഓ​മ​ന​ക്കു​ട്ട​നെ​തി​രേ​യാ​ണ് ന​ട​പ​ടി​യെ​ടു​ത്തി​രു​ന്ന​ത്.

അ​ന്വേ​ഷ​ണ​ത്തി​ല്‍ ഓ​മ​ന​ക്കു​ട്ട​ന്‍ കു​റ്റ​ക്കാ​ര​ന​ല്ലെ​ന്ന് ക​ണ്ടെ​ത്തി​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ന​ട​പ​ടി പി​ന്‍​വ​ലി​ക്കാ​ന്‍ തീ​രു​മാ​നി​ച്ച​ത്. ദു​രി​താ​ശ്വാ​സ ക്യാ​ന്പി​ലു​ള്ള​വ​രെ സ​ഹാ​യി​ക്കു​ക​യാ​ണ് ഓ​മ​ന​ക്കു​ട്ട​ന്‍ ചെ​യ്ത​തെ​ന്ന് റ​വ​ന്യൂ പ്രി​ന്‍​സി​പ്പ​ല്‍ സെ​ക്ര​ട്ട​റി പ​റ​ഞ്ഞു. ഓ​മ​ന​ക്കു​ട്ട​നെ​തി​രേ പ​രാ​തി​യി​ല്ലെ​ന്ന് ക്യാ​ന്പ് അം​ഗ​ങ്ങ​ളും, മു​ഖ്യ​മ​ന്ത്രി​ക്ക് നി​വേ​ദ​നം ന​ല്‍​കി.

ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് ഓ​മ​ന​ക്കു​ട്ട​ന്‍ വെ​ള്ളം ക​യ​റി ദു​രി​ത​ത്തി​ലാ​യ പാ​വ​ങ്ങ​ളു​ടെ പ​ക്ക​ല്‍ നി​ന്നും പി​രി​വ് ന​ട​ത്തി​യ​തെ​ന്ന ആ​രോ​പ​ണം ഉ​യ​ര്‍​ന്ന​ത്. ഇ​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ള്‍ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ്ര​ച​രി​ച്ച​തോ​ടെ ചേ​ര്‍​ത്ത​ല ത​ഹ​സി​ല്‍​ദാ​ര്‍ ഇ​യാ​ള്‍​ക്കെ​തി​രേ പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കു​ക​യാ​യി​രു​ന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *