മഠത്തില്‍ നിന്നും തന്നെ ഇറക്കിവിടാനാകില്ലെന്ന് സിസ്റ്റര്‍ ലൂസി കളപ്പുര: നിയമപരമായി മുന്നോട്ട് പോവുമെന്നും സിസ്റ്റർ

വയനാട്: മഠത്തില്‍ നിന്ന് തന്നെ ഇറക്കിവിടാനുള്ള സന്യാസി സമൂഹത്തിന്‍റെ തീരുമാനം നിയമപരമായി നടപ്പാക്കാനാവില്ലെന്ന് സിസ്റ്റര്‍ ലൂസി കളപ്പുര. സഭയില്‍ നിന്ന് തന്നെ പുറത്താക്കിയ തീരുമാനത്തില്‍ അപ്പീല്‍ നടപടികളുമായി മുന്നോട്ടു പോവുകയാണ് . അതുകൊണ്ട് മഠത്തില്‍ നിന്നും തന്നെ നിര്‍ബന്ധിച്ച്‌ ഇറക്കിവിടാനാവില്ലെന്ന് ലൂസി കളപ്പുര വ്യക്തമാക്കി.

സിസ്റ്റര്‍ ലൂസി കളപ്പുര ഇന്ന് തന്നെ മഠം വിട്ടിറങ്ങണമെന്നാണ് ഫ്രാന്‍സിസ്കന്‍ ക്ലാരിസ്റ്റ് സന്യാസി സമൂഹത്തിന്റെ നിലപാട് . മകളെ മഠത്തില്‍ നിന്ന് കൊണ്ടുപോകണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് ലൂസി കളപ്പുരയുടെ കുടുംബത്തിന് സഭ കത്തയയ്ക്കുകയും ചെയ്തിരുന്നു. ലൂസിക്ക് ഒരു അവകാശവും നല്‍കില്ലെന്ന് സഭ കത്തിലൂടെ വ്യക്തമാക്കുന്നു . എന്നാല്‍, ഇക്കാര്യം ആവശ്യപ്പെട്ട് 85 വയസ്സുള്ള തന്‍റെ അമ്മയ്ക്ക് സഭ കത്തയച്ചത് ശരിയായ നടപടിയല്ലെന്ന് ലൂസി കളപ്പുര പ്രതികരിച്ചു

Spread the love

Leave a Reply

Your email address will not be published. Required fields are marked *