ദില്ലിയിലെ റിപ്പബ്ലിക് പരേഡ്: വെറും കാഴ്ചക്കാരായി കേരളം

ദില്ലി: എഴുപതാമത് റിപ്പബ്ലിക് ദിനാഘോഷത്തിന്‍റെ ഭാഗമായി രാജ്യ തലസ്ഥാനത്ത് അരങ്ങേറുന്ന പരേഡില്‍ വെറും കാഴ്ചക്കാരായി കേരളം. വെക്കം സത്യാഗ്രഹം മുതലായ നവോത്ഥാനം ആശയങ്ങള്‍ ഉള്‍ക്കൊള്ളിച്ച അവതരണത്തിന് പ്രതിരോധമന്ത്രാലയം അനുമതി നിഷേധിച്ചതിനാല്‍ ഇത്തവണ കേരളത്തിന്‍റെ നിശ്ചലദൃശ്യമുണ്ടാവില്ല. ആദ്യ പട്ടികയില്‍ കേരളം ഇടം നേടിയിരുന്നെങ്കിലും അവസാന ഘട്ട തെരെഞ്ഞടുപ്പില്‍ കേരളത്തിന് അവതരണാനുമതി നിഷേധിക്കുകയായിരുന്നു.

പതിനാറ് സംസ്ഥാനങ്ങളാണ് ഇത്തവണ റിപ്പബ്ലിക്ക് പരേഡില്‍ പങ്കെടുക്കുന്നത്. മഹാത്മാഗാന്ധിയുടെ നൂറ്റിയമ്ബതാം ജന്മദിനാഘോഷങ്ങളുടെ ഭാഗമായ പ്രത്യേക നിശ്ചലദൃശ്യങ്ങളും പരേ‍ഡിലുണ്ടാകും. ഇന്ത്യയുടെ സാംസ്കാരിക വൈവിധ്യം പ്രകടമാക്കുന്ന ഇരുപത്തിരണ്ട് നിശ്ചലദൃശ്യങ്ങള്‍ ദില്ലി കണ്ടോണ്‍മെന്‍റ് ഒരുങ്ങിക്കഴിഞ്ഞു. പരേഡില്‍ കേരളത്തിലെ പ്രളയവും ഇടംപിടിച്ചിട്ടുണ്ട്. നാവിക സേനയാണ് പ്രളയത്തിന്റെ നിശ്ചലദൃശ്യങ്ങള്‍ പരേഡില്‍ അവതരിപ്പിക്കുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *