ഡബ്ല്യുസിസി ഉയര്‍ത്തിയ ആരോപണങ്ങള്‍ “അമ്മ’ പരിശോധിക്കണമെന്ന് ബാലന്‍

തിരുവനന്തപുരം: താരസംഘടനയായ “അമ്മ’യ്ക്കെതിരെ മലയാള സിനിമയിലെ വനിതാ കൂട്ടായ്മയായ ഡബ്ല്യുസിസി ഉയര്‍ത്തിയ ആരോപണങ്ങളില്‍ പ്രതികരണവുമായി മന്ത്രി എ.കെബാലന്‍. “അമ്മ’, ഡബ്ല്യുസിസിയുടെ പരാതി പരിശോധിക്കണമെന്ന് ബാലന്‍ ആവശ്യപ്പെട്ടു. നടി ആക്രമിക്കപ്പെട്ട വിഷയവുമായി ബന്ധപ്പെട്ട് സംഘടനയുടെ പ്രസിഡന്‍റ് മോഹന്‍ലാല്‍ നല്‍കിയ ഉറപ്പ് പാലിക്കണമെന്നു പറഞ്ഞ മന്ത്രി ആവശ്യമായി വന്നാല്‍ വിഷയത്തില്‍ സര്‍ക്കാര്‍ ഇടപെടുമെന്നും കൂട്ടിച്ചേര്‍ത്തു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *