ചെമ്മീൻ – പീച്ചിങ്ങ മസാല

മഞ്ഞപ്പിത്തത്തിനുള്ള ഉത്തമ ഔഷധമാണു പീച്ചിങ്ങ. ചില ഇനങ്ങൾ കറി വക്കാനും ഉപയോഗിക്കുന്നു. ഇന്ന് നമുക്ക്‌ ചെമ്മീനും ഒപ്പം പീച്ചിങ്ങയും കൂടി ചേർത്ത്‌ നല്ല അടിപൊളി മസാല കറി എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.
_____________
ചേരുവകൾ
____________
ചെമ്മീൻ – 1/2 കിലോ
പീച്ചിങ്ങ – 1 എണ്ണം
തക്കാളി ചെറുത് – 1 എണ്ണം
സവാള – 1 എണ്ണം
പച്ചമുളക് – 2 എണ്ണം
കറിവേപ്പില – ആവശ്യത്തിന്‌
മുളക് പൊടി – 1 1/2 ടേബിൾ സ്പൂൺ
_ഗരം മസാല പൊടി – 1 spn
പെരുംജീരകപ്പൊടി – 1/2 ടേബിൾ സ്പൂൺ
മഞ്ഞൾ പൊടി – 1 ടീസ്പൂൺ
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – 1 ടീസ്പൂൺ
ഉപ്പ് – ആവശ്യത്തിന്
വെളിച്ചെണ്ണ – 2 ടേബിൾ സ്പൂൺ
കടുക് – 1 ടീസ്പൂൺ
മല്ലിയില – ആവശ്യത്തിന്
_____________
തയ്യാറക്കുന്ന വിധം
____________
ചെമ്മീൻ വൃത്തിയാക്കി മഞ്ഞൾ പൊടി, പെരുംജീരകപൊടി, ഉപ്പ് ഇവയിട്ട് വേവിക്കുക.
ഒരു പാനിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കി കടുക് ,വേപ്പില എന്നിവ ഇടുക. അതിലേക്ക്‌ സവാള, പച്ചമുളക്, തക്കാളി ഇട്ട് വഴറ്റുക. ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് എന്നിവ ചേർത്ത് വഴറ്റുക.
ഇതിലേക്ക് പൊടികൾ ചേർത്ത് നല്ലത് പോലെ വഴറ്റിയതിന് ശേഷം പീച്ചിങ്ങയും ചെമ്മീനും ചേർത്ത് നല്ലത് പോലെ മിക്സ് ചെയ്ത് മൂടി വെച്ച് വേവിക്കുക.
പീച്ചിങ്ങ നല്ലത് പോലെ വെന്ത് കഴിയുമ്പോൾ തീ ഓഫ് ചെയ്യുക.( വേണമെങ്കിൽ വെള്ളം വറ്റിച്ചെടുക്കാം )
അവസാനം മല്ലിയില അല്പം ചേർക്കുക.

Spread the love

Leave a Reply

Your email address will not be published. Required fields are marked *