കൊഴുക്കട്ട ഉണ്ടാക്കാം എളുപ്പത്തിൽ ….

കൊഴുക്കട്ട ഉണ്ടാക്കാത്ത വീടുകൾ ചുരുക്കമായിരിക്കും . ഏത്‌ വീട്ടമ്മമാർക്കും ഉണ്ടാക്കുന്ന വിധം മനപ്പാഠവും , എങ്കിലും ഇരിക്കട്ടെ ഒരു കൊഴുക്കട്ട റെസിപ്പി….
ദക്ഷിണേന്ത്യയിൽ പ്രത്യേകിച്ചും കേരളത്തിൽ ഏറെ പ്രചാരമുള്ള ഒരു പലഹാരമാണ്‌ കൊഴുക്കട്ട അല്ലെങ്കിൽ കുഴക്കട്ട (കൊഴക്കട്ട). ശർക്കരയിട്ട് തേങ്ങാ പീര അരിമാവു കൊണ്ട് പൊതിഞ്ഞ്, ആവിയിൽ പുഴുങ്ങിയാണ് ഇത് ഉണ്ടാക്കുന്നത്. ചെറുപയർ, എള്ള്, കടലപ്പരിപ്പ് എന്നിവ പ്രത്യേകമായി ചേർത്തും കൊഴുക്കട്ട നിർമ്മിക്കാറുണ്ട്.
അരിപ്പൊടി ചൂടുവെള്ളത്തിൽ കുഴച്ച്, ചെറിയ വട്ടത്തിൽ പരത്തി, അതിൽ ശർക്കരയിൽ ചിരകിയ നാളികേരവും ജീരകവും ചേർത്ത് കാച്ചിയ മിശ്രിതം വച്ച് ഉരുളയാക്കി ആവിയിൽ പുഴുങ്ങിയെടുക്കുന്നു. ഉരുണ്ടിരിക്കുന്നതിനൽ മധ്യ കേരളത്തിൽ ഇതു വെറും ശർക്കര ഉണ്ട എന്ന പേരിൽ അറിയപ്പെടുന്ന്. നാളികേരത്തിനു പകരം അവിൽ ഉപയോഗിച്ചും കൊഴുക്കട്ടയുണ്ടാക്കാറുണ്ട്.
___________
ചേരുവകൾ
____________
അരിപ്പൊടി-1 കപ്പ്
ശർക്കര- അര കപ്പ്
തേങ്ങ- അര കപ്പ്
ഏലക്കാപ്പൊടി- കാൽ ടീസ്പൂൺ
നെയ്യ്-1 ടീസ്പൂൺ
ഉപ്പ്‌ – ആവശ്യത്തിന്‌
____________
തയാറാക്കുന്ന വിധം
___________
അരിപ്പൊടിയിൽ ചൂടുവെള്ളം ഒഴിച്ച് ലൂസാകാത്ത വിധം കുഴച്ച് ഉരുളകളാക്കി വെക്കുക.
ശർക്കര ഉരുക്കി അരിച്ചെടുക്കുക. ഇതിലേക്ക് തേങ്ങയും ഏലക്കാപൊടിയും നെയ്യും ചേർത്തു നന്നായി ഇളക്കി യോജിപ്പിക്കുക.
അരിമാവ് ഉരുളകളായി എടുത്ത് കൈവെള്ളയിൽ വെച്ച് പരത്തിയെടുത്ത് ശർക്കര മിശ്രിതം വെച്ച് ഉരുട്ടുക.
ആവിയിൽ വെച്ച് വേവിച്ചെടുക്കുക.
അപ്പോ നമ്മുടെ കൊഴുക്കട്ട റെഡി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *