അനൂപ് മേനോന്‍ നിര്‍മ്മാണ രംഗത്തേക്കും; ആദ്യ ചിത്രം ‘പത്മ’, ടൈറ്റില്‍ പോസ്റ്റര്‍

നടനും സംവിധായകനുമായ അനൂപ് മേനോന്‍ നിര്‍മ്മാണ രംഗത്തേക്കും. അനൂപ് മേനോന്‍ സ്‌റ്റോറീസ് എന്ന പേരിലാണ് നിര്‍മ്മാണ കമ്ബനി. ആദ്യ ചിത്രം ‘പത്മ’ പ്രഖ്യാപിച്ചു. അനൂപ് മേനോന്‍, മഹാദേവന്‍ തമ്ബി, ബാദുഷ എന്‍.എം, ദുന്ദു രഞ്ജിവ്, സിയാന്‍ ശ്രീകാന്ത്, അനില്‍ ജി എന്നിവരുടെ പേരുകളാണ് സിനിമയുടെ പ്രധാന അണിയറപ്രവര്‍ത്തകരുടേതായി രേഖപ്പെടുത്തിയിട്ടുള്ളത്.

പത്മയുടെ കഥ, തിരക്കഥ, സംവിധാനം അനൂപ് മേനോന്‍ തന്നെയാണ്. ചിത്രത്തിന്റെ കൂടുതല്‍ വിവരങ്ങളോ അഭിനേതാക്കളുടെ പേരോ ഒന്നും വെളിപ്പെടുത്തിയട്ടില്ല. കിംഗ് ഫിഷ് ആണ് അനൂപ് മേനോന്റ ആദ്യ സംവിധാന സംരംഭം. ചിത്രം ഉടന്‍ തിയേറ്ററുകളിലെത്തും. അനൂപും സംവിധായകന്‍ രഞ്ജിത്തുമാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളാകുന്നത്.
നേരത്തെ എത്തിയ ചിത്രത്തിന്റെ ട്രെയ്‌ലര്‍ ശ്രദ്ധേയമായിരുന്നു. നന്ദു, നിരഞ്ജന അനൂപ്, ദിവ്യ പിള്ള, ദുര്‍ഗ, ഇര്‍ഷാദ് അലി തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥയും അനൂപ് മേനോന്റേതു തന്നെയാണ്. ടെക്‌സാസ് ഫിലിം ഫാക്ടറിയുടെ ബാനറില്‍ അംജിത്ത് എസ് കോയയാണ് നിര്‍മ്മാണം.

2002-ല്‍ പുറത്തിറങ്ങിയ കാട്ടുചെമ്ബകം എന്ന ചിത്രത്തിലൂടെയാണ് അനൂപ് മേനോന്‍ സിനിമയിലേക്ക് എത്തിയത്. തിരക്കഥ, ഇവര്‍ വിവാഹിതരായാല്‍, കേരള കഫെ, പ്രമാണി, കോക്ടെയ്ല്‍, ട്രാഫിക്, പ്രണയം, ട്രിവാന്‍ഡ്രം ലോഡ്ജ്, പാവാട, മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്ബോള്‍ തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായിട്ടുണ്ട്

Spread the love

Leave a Reply

Your email address will not be published. Required fields are marked *