കൊവിഡ് രോഗിയെ ആംബുലന്‍സില്‍വച്ച്‌ പീഡിപ്പിച്ച കേസ്; അന്വേഷിക്കാന്‍ പ്രത്യേക പത്തംഗ സംഘം, ഒരു മാസത്തിനകം കുറ്റപത്രം സമര്‍പ്പിച്ചേക്കും

കൊവിഡ് ബാധിതയായ യുവതിയെ ഡ്രൈവര്‍ ആംബുലന്‍സില്‍വച്ച്‌ പീഡിപ്പിച്ച കേസന്വേഷിക്കാന്‍ പ്രത്യക പത്തംഗ സംഘത്തെ നിയോഗിച്ചു. അടൂര്‍ ഡി.വൈ.എസ്.പിക്കാണ് അന്വേഷണ ചുമതല. ഒരു മാസത്തിനകം കുറ്റപത്രം സമര്‍പ്പിച്ചേക്കും.

കേസിലെ പ്രതിയായ കായംകുളം കീരിക്കോട് സ്വദേശി നൗഫലിനെതിരെ (29) പട്ടികജാതി-പട്ടികവര്‍ഗ പീഡന നിരോധനം നിയമം ഉള്‍പ്പെടെ ചുമത്തിയിട്ടുണ്ട്. ഇപ്പോള്‍ റിമാന്റിലുള്ള ഇയാളെ കസ്റ്റഡിയില്‍ കിട്ടിയാലുടന്‍ അന്വേഷണ സംഘം പീഡനം നടന്ന സ്ഥലത്തെത്തിച്ച്‌ വീണ്ടും തെളിവെടുപ്പ് നടത്തും.

സെപ്തംബര്‍ ആറിന് പുലര്‍ച്ചെ ചികിത്സ കേന്ദ്രത്തിലേക്ക് പോകവേയാണ് യുവതി പീഡനത്തിനിരയായത്. ആംബുലന്‍സില്‍ ഡ്രൈവറും യുവതിയും മാത്രമേ ഉണ്ടായിരുന്നുള്ളു ആറന്മുള വിമാനത്താവളത്തിനായി ഏറ്റെടുത്ത പ്രദേശത്തെ ആളൊഴിഞ്ഞ സ്ഥലത്തെത്തിയപ്പോള്‍ വണ്ടി നിര്‍ത്തി ഇയാള്‍ യുവതിയെ പീഡനത്തിനിരയാക്കുകയായിരുന്നു. ചികിത്സ കേന്ദ്രത്തിലെത്തിയ യുവതി അധികൃതരോട് പീഡന വിവരം തുറന്നുപറയുകയായിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *