”ഹൈപ്പര്‍സോണിക് വെഹിക്കിള്‍” സാങ്കേതികവിദ്യ വികസിപ്പിച്ചു ; ഇന്ത്യയ്ക്ക് അഭിമാന നേട്ടം

ന്യൂഡല്‍ഹി: ”ഹൈപ്പര്‍സോണിക് വെഹിക്കിള്‍” സാങ്കേതികവിദ്യ വികസിപ്പിച്ച നാലാമത്തെ രാജ്യമെന്ന അഭിമാനനേട്ടം സ്വന്തമാക്കി ഇന്ത്യ. ശബ്ദത്തേക്കാള്‍ ആറിരട്ടി വേഗത്തില്‍ ഹൈപ്പര്‍സോണിക് ടെക്‌നോളജി ഡെമോണ്‍സ്‌ട്രേഷന്‍ വെഹിക്കിള്‍(എച്ച്‌.എസ്.ടി.ഡി.വി) ഒഡീഷ തീരത്തുനിന്നു വിക്ഷേപിച്ചാണ് ഈ രംഗത്തെ ഇന്ത്യന്‍ കുതിപ്പ്.

ഭാവിയില്‍ മിെസെല്‍, വ്യോമയാനമേഖലകളില്‍ സ്വപ്‌നനേട്ടങ്ങള്‍ കൈവരിക്കാവുന്ന സാങ്കേതികവിദ്യയാണ് ഇന്ത്യന്‍ പ്രതിരോധ ഗവേഷണവികസന സംഘടന (ഡി.ആര്‍.ഡി.ഒ) വികസിപ്പിച്ചെടുത്തത്. ഇതിനു മുമ്ബ് റഷ്യ, ചൈന, യു.എസ്. എന്നീ രാജ്യങ്ങള്‍ മാത്രമേ െഹെപ്പര്‍സോണിക് ടെസ്റ്റ് വെഹിക്കിള്‍സ് വികസിപ്പിച്ചിട്ടുള്ളൂ.
ശബ്ദത്തേക്കാള്‍ അഞ്ചിരട്ടി വേഗമാണു ഹൈപ്പര്‍സോണിക്കായി കണക്കാക്കുന്നതെങ്കിലും ഒഡീഷ തീരത്തെ പരീക്ഷണവിക്ഷേപണത്തില്‍ ഇന്ത്യ ആറിരട്ടി വേഗം കൈവരിച്ചെന്നു ഡി.ആര്‍.ഡി.ഒ. വ്യക്തമാക്കി. വിക്ഷേപണവാഹനം സെക്കന്‍ഡില്‍ രണ്ടു കിലോമീറ്റര്‍ വേഗത്തില്‍ 20 സെക്കന്‍ഡിലേറെ പറന്നു.

തദ്ദേശീയ പ്രതിരോധസാങ്കേതികവിദ്യയിലെ ചരിത്രദൗത്യവും നാഴികക്കല്ലുമാണ് ഈ നേട്ടമെന്നു ഡി.ആര്‍.ഡി.ഒ. മേധാവി ഡോ. സതീഷ് റെഡ്ഡി പറഞ്ഞു. െഹെപ്പര്‍സോണിക് ക്രൂയിസ് മിെസെല്‍ വികസിപ്പിക്കുന്നതോടെ ചൈനയുടെ ഏതു പ്രതിരോധസംവിധാനവും തകര്‍ക്കാന്‍ കഴിയുമെന്നും ഡി.ആര്‍.ഡി.ഒ. അവകാശപ്പെട്ടു.

ഈ സാങ്കേതികവിദ്യ കൈവരിച്ച രാജ്യങ്ങളുടെ ക്ലബ്ബില്‍ ഇതോടെ ഇന്ത്യയും ഇടംനേടി. നേട്ടം കൈവരിച്ച ശാസ്ത്രജ്ഞരെ പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് അഭിനന്ദിച്ചു. ഒഡീഷ തീരത്തെ വീലര്‍ ദ്വീപിലുള്ള ഡോ. എ.പി.ജെ. അബ്ദുള്‍ കലാം ലോഞ്ച് കോംപ്ലക്‌സില്‍നിന്നുള്ള വിക്ഷേപണത്തിന്റെ വീഡിയോ അദ്ദേഹം ട്വിറ്ററില്‍ പങ്കുവച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *