കിഫ്ബിയില്‍ അടിയന്തര പ്രമേയത്തിന് അനുമതി

കിഫ്ബി വഴിയുള്ള കടമെടുപ്പ് ഭരണഘടനാ വിരുദ്ധമാണെന്ന് കാണിച്ച് പ്രതിപക്ഷം നൽകിയ അടിയന്തര പ്രമേയത്തിന് അനുമതി. ഉച്ചക്ക് പന്ത്രണ്ടിനാണ് ചർച്ച. ഒന്നര മണിക്കൂര്‍ ചർച്ച ചെയ്യും.

വി ഡി സതീശൻ എംഎൽഎയാണ് അടിയന്തര പ്രമേയത്തിന് അനുമതി തേടി നോട്ടീസ് നൽകിയത്. വിശദമായ ചര്‍ച്ചയാകാമെന്ന് ധനമന്ത്രി തോമസ് ഐസക് വ്യക്തമാക്കി. പിന്നാലെയാണ് സ്പീക്കര്‍ അടിയന്തര പ്രമേയ അവതരണത്തിന് അനുമതി നല്‍കിയത്. അതേസമയം സിഎജിക്കെതിരെ തോമസ് ഐസക് ഇന്നും രൂക്ഷവിമര്‍ശനം നടത്തി. സംസ്ഥാനത്തിന്‍റെ വികസനം തടസ്സപ്പെടുത്താനാണ് നീക്കമെന്ന് മന്ത്രി ആരോപിച്ചു.

ഈ സർക്കാരിന്‍റെ കാലത്ത് ആറാമത്തെ അടിയന്തര പ്രമേയമാണ് ചർച്ച ചെയ്യുന്നത്. നിപ, പ്രളയ ദുരിതാശ്വാസം, മസാല ബോണ്ട്, കാർഷിക മേഖലയിലെ പ്രതിസന്ധി, കോവിഡ്, സിഎജി റിപ്പോര്‍ട്ട് എന്നീ വിഷയങ്ങളിലാണ് ഇതിന് മുന്‍പ് അടിയന്തര പ്രമേയം ചര്‍ച്ചക്കെടുത്തത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *