അവാര്‍ഡുകളെന്നും പ്രചോദനമാണെന്ന് കനി; വലിയ ഉത്തരവാദിത്തമെന്ന് സുരാജ്

അവാര്‍ഡുകള്‍ എന്നും പ്രചോദനമാണെന്ന് മികച്ച നടിക്കുള്ള പുരസ്‌കാരം ലഭിച്ച കനി കുസൃതി. അധികം പുറത്തേക്ക് വന്നിട്ടില്ലാത്ത താരങ്ങളെ സമ്ബന്ദിച്ച്‌ ഇത്തരം അവാര്‍ഡുകളാണ് അവരെ മുന്നോട്ട് നയിക്കുന്നത്. അവാര്‍ഡുകളൊരിക്കലും കഴിവിന്റെ മാനദണ്ഡമല്ല. എല്ലാവര്‍ക്കും കഴിവുകളുണ്ട്, അതില്‍ ഒരാളെ മാത്രം തെരഞ്ഞെടുക്കേണ്ടി വരുമ്ബോഴാണ് ഒരാള്‍ക്ക് മാത്രം അവാര്‍ഡ് ലഭിക്കുന്നതെന്നും കനി ട്വന്റിഫോറിനോട് പറഞ്ഞു.

മികച്ച നടനുള്ള സംസ്ഥാന സര്‍ക്കാര്‍ പുരസ്‌കാരം ലഭിച്ചതില്‍ സന്തോഷം അറിയിച്ച്‌ സുരാജ് വെഞ്ഞറമ്മൂട്. അവാര്‍ഡ് വലിയൊരു ഉത്തരവാദിത്തമാണെന്നും ഇനിയും നല്ല കഥാപാത്രങ്ങള്‍ ചെയ്യണമെന്നും സുരാജ് പറഞ്ഞു.

2019 ല്‍ ഒരുപാട് നല്ല കഥാപാത്രങ്ങള്‍ ചെയ്യാന്‍ സാധിച്ചു. സര്‍ക്കാര്‍ അംഗീകാരം കൂടി കിട്ടിയപ്പോള്‍ സന്തോഷമായി. വികൃതിയും, ആന്‍ഡ്രോയിഡ് കുഞ്ഞപ്പനും വെല്ലുവിളി നിറഞ്ഞ കഥാപാത്രങ്ങളായിരുന്നു. എല്ലാവരും ഒരേ മനസോടെ നിന്നതുകൊണ്ടാണ് ചിത്രം ശ്രദ്ധിക്കപ്പെട്ടത്. നിറഞ്ഞ സദസില്‍ സിനിമ കാണുന്ന ദിനം പ്രതീക്ഷിച്ച്‌ ഇരിക്കുകയാണെന്നും സുരാജ് കൂട്ടിച്ചേര്‍ത്തു. സംസ്ഥാന സര്‍ക്കാര്‍ പുരസ്‌കാരങ്ങള്‍ ലഭിച്ച എല്ലാവര്‍ക്കും ആശംസകള്‍ അറിയിച്ചു.

മികച്ച ഗായകനുള്ള സംസ്ഥാന പുരസ്‌കാരം ലഭിച്ച നജീമും ട്വന്റിഫോറിനോട് സന്തോഷം പങ്കുവച്ചു. സംഗീത സംവിധായകന്‍ വില്യം ഫ്രാന്‍സിസുമൊത്ത് ഹൈറേഞ്ച് മേഖലയില്‍ യാത്ര ചെയ്യുന്നതിനിടെയാണ് അവാര്‍ഡിനെ കുറിച്ച്‌ അറിയുന്നത്. മുമ്ബ് പല ഗാനങ്ങള്‍ക്കും അവാര്‍ഡ് പ്രതീക്ഷിച്ചിരുന്നുവെങ്കിലും ലഭിക്കാതിരുന്നപ്പോള്‍ ചെറിയ സങ്കടം തോന്നിയിട്ടുണ്ട്. എന്നാല്‍ ഇത്തവണ തീരെ പ്രതീക്ഷിക്കാതെയാണ് അവാര്‍ഡ് ലഭിച്ചതെന്ന് നജീം
പറഞ്ഞു

Spread the love

Leave a Reply

Your email address will not be published. Required fields are marked *