അടുത്ത വര്‍ഷം ആദ്യത്തോടെ ഇന്ത്യയില്‍ കൊറോണ വൈറസ് വാക്‌സിന്‍ ലഭിക്കും ; ആരോഗ്യമന്ത്രി ഹര്‍ഷ വര്‍ധന്‍

അടുത്ത വര്‍ഷം ആദ്യത്തോടെ ഇന്ത്യയില്‍ കൊറോണ വൈറസ് വാക്‌സിന്‍ ലഭിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ വര്‍ധന്‍. വാക്‌സിന്‍ ഇന്ത്യയില്‍ എത്തിക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ പല സ്രോതസ്സുകള്‍ വഴി ശ്രമിച്ചു വരികയാണ്. മന്ത്രിതല യോഗത്തില്‍ ഹര്‍ഷവര്‍ധന്‍ അറിയിച്ചതാണ് ഇക്കാര്യം.

രാജ്യത്ത് വാക്‌സിന്‍ ശേഖരിച്ച്‌ വിതരണം നടത്താനുള്ള പദ്ധതികള്‍ വിദഗ്ധ സംഘങ്ങളുമായി ചേര്‍ന്ന് ആസൂത്രണം ചെയ്തു വരികയാണ്. വാക്‌സിനുകള്‍ തയ്യാറായി കഴിഞ്ഞാല്‍ തുല്യതയോടെ വിതരണം ചെയ്യുന്നതിനായി ഡാറ്റ ശേഖരിക്കുന്നതിന് സര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരുകളുമായി സഹകരിച്ച്‌ പ്രവര്‍ത്തിക്കും.

രാജ്യത്തെ ഓരോരുത്തര്‍ക്കും എങ്ങനെ ഒരു വാക്‌സിന്‍ ഉറപ്പാക്കുന്നതിനാണ് മുന്‍ ഗണന നല്‍കുന്നത്. ആദ്യഘട്ടത്തില്‍ 20-25 കോടി വാക്‌സിനുകള്‍ ഇന്ത്യയില്‍ എത്തിച്ച്‌ വിതരണം ചെയ്യുമെന്ന് കേന്ദ്രമന്ത്രി നേരത്തെ അറിയിച്ചിരുന്നു. ആരോഗ്യ പ്രവര്‍ത്തര്‍കര്‍ക്ക് മുന്‍ഗണന നല്‍കി വിതരണം ചെയ്യും.

2020 അവസാനത്തോടെ അല്ലെങ്കില്‍ അടുത്ത വര്‍ഷം ആദ്യം തന്നെ ഫലപ്രദമായ വാക്‌സിന്‍ രജിസ്റ്റര്‍ ചെയ്യപ്പെടുമെന്ന് പ്രതീഷിക്കുന്നതായി ലോകാരോഗ്യ സംഘടനയുടെ ചീഫ് സയന്റിസ്റ്റ് സൗമ്യ സ്വാമിനാഥനും അറിയിച്ചു. ലോകത്ത് നിലവില്‍ 40 ഓളം വാക്‌സിനുകള്‍ ക്ലിനിക്കല്‍ പരീക്ഷണ ഘട്ടത്തില്‍ എത്തിനില്‍ക്കുന്നു. 10 വാക്‌സിനുകള്‍ മൂന്നാം ഘട്ട പരീക്ഷണങ്ങളിലാണ്. അവസാന ഘട്ടത്തിലുള്ള ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ തുടരുന്നവര്‍ ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ലോകാരോഗ്യ സംഘടനയെ അറിയിക്കുന്നുണ്ടെന്നും സൗമ്യ സ്വാമിനാഥന്‍ കൂട്ടിച്ചേര്‍ത്തു

Spread the love

Leave a Reply

Your email address will not be published. Required fields are marked *