അഫ്സൽ ഗുരുവിന്റെ ദയാഹർജി തള്ളിയതിന്റെ സാഹചര്യം വ്യക്തമാക്കി പ്രണബ് മുഖർജീ

പാര്‍ലമെന്‍റ് ആക്രമണ കേസ് പ്രതി അഫ്സല്‍ ഗുരുവിന്‍റെ ദയാഹരജി തള്ളിയതിനെ കുറിച്ച്‌ വെളിപ്പെടുത്തലുമായി മുന്‍ രാഷ്ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജി.കേന്ദ്രസര്‍ക്കാറിന്‍റെ ശിപാര്‍ശ പ്രകാരമാണ് ദയാഹരജി തള്ളിയതെന്ന് പ്രണബ് മുഖര്‍ജി പറഞ്ഞു. ഒരു ദേശീയദിനപത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് പ്രണബ് ഇക്കാര്യം വ്യക്തമാക്കിയത്.

നിരവധി ഘട്ടങ്ങളും നടപടികളും കടന്നാണ് ഒരു ദയാഹരജി രാഷ്ട്രപതിയുടെ പരിഗണനക്കായി എത്തുന്നത്. തുടര്‍ന്ന് രാഷ്ട്രപതി കേന്ദ്ര സര്‍ക്കാറിന്‍റെ അഭിപ്രായം ആരായും. സര്‍ക്കാര്‍ ശിപാര്‍ശ ദയാഹരജി തള്ളാനാണെങ്കില്‍ സാധാരണയായി രാഷ്ട്രപതിയും അതേ നിലപാടാണ് സ്വീകരിക്കുകയെന്നും പ്രണബ് വ്യക്തമാക്കി.വ്യക്തിപരമായി വധശിക്ഷയെ താന്‍ എതിര്‍ക്കുന്നു. ഇത്തരത്തിലുള്ള ശിക്ഷാരീതി നിരോധിക്കാന്‍ സാമാജികര്‍ നിയമ ഭേദഗതി കൊണ്ടുവരണമെന്നും പ്രണബ് അഭിമുഖത്തില്‍ വ്യക്തമാക്കി. പ്രണബ് രാഷ്ട്രപതിയായിരുന്ന 2012-2017 കാലയളവില്‍ വിവിധ കേസുകളില്‍ ശിക്ഷ വിധിക്കപ്പെട്ട 30 പേരുടെ ദയാഹരജികള്‍ തള്ളിയിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *