സോളാര്‍ കേസ്: രാഷ്ട്രീയമായി നേരിടുന്നതിനോട് വിയോജിച്ച് സുധീരന്‍


തിരുവനന്തപുരം: സോളാര്‍ കേസിനെ ഒറ്റെക്കെട്ടായി നേരിടാന്‍ കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതി തീരുമാനിച്ചതിനു പിന്നാലെ വിയോജിപ്പറിയിച്ച് മുന്‍ കെപിസിസി അധ്യക്ഷന്‍ വി.എം.സുധീരന്‍.


കേസ് ഒറ്റക്കെട്ടായി നേരിടണമോയെന്ന് ഒന്നുകൂടി ആലോചിക്കണമെന്ന് സുധീരന്‍ ആവശ്യപ്പെട്ടു. കേസ് കൈകാര്യം ചെയ്യുന്നതില്‍ യുഡിഎഫ് സര്‍ക്കാരും അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടിയുടെ ഓഫീസും വീഴ്ച വരുത്തിയെന്നും സുധീരന്‍ കുറ്റപ്പെടുത്തി.




Sharing is Caring