ബി.ജെ.പി കത്രിക വെക്കാന്‍ പറഞ്ഞ മെര്‍സലിലെ രംഗങ്ങള്‍ വൈറലാകുന്നു

ബി.ജെ.പി നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ട വിജയ് ചിത്രം മെര്‍സലിലെ രംഗങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാകുന്നു. ട്വിറ്ററിലൂടെയാണ് രംഗങ്ങള്‍ വ്യാപകമായി പ്രചരിക്കുന്നത്. ചിത്രത്തില്‍ കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയ ജി.എസ്.ടിയെ നായകന്‍ വിജയ് വിമര്‍ശക്കുന്ന രംഗങ്ങളാണ് ട്വിറ്ററിലൂടെ പുറത്ത് വന്നിരിക്കുന്നത്.
ഹിസ്റ്ററി ഓഫ് ഇന്ത്യ എന്ന ട്വിറ്റര്‍ പേജില്‍ ഉത്തരകൊറിയന്‍ പ്രസിഡന്റ് കിം ജോങ് ഉന്‍ നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ട ഭാഗങ്ങള്‍’ എന്ന പേരിലാണ് മെര്‍സലിലെ രംഗങ്ങള്‍ പ്രചരിക്കുന്നത്. മോദിXമെര്‍സല്‍ എന്ന പേരില്‍ സംഭവത്തില്‍ വ്യാപക കാമ്പയിനും നടക്കുന്നുണ്ട്.
ജി.എസ്.ടിയെയും ഡിജിറ്റല്‍ ഇന്ത്യയേയും വിമര്‍ശിക്കുന്ന മെര്‍സലിലെ രംഗങ്ങളാണ് വിവാദമായത്. ഇന്ത്യയിലെയും സിംഗപ്പൂരിലെയും നികുതി ഘടനകളെ താരത്മ്യം ചെയ്യുന്നതാണ് രംഗം. സിംഗപ്പൂരില്‍ ഏഴ് ശതമാനം മാത്രമാണ് ജി.എസ്.ടിയെന്നും എന്നിട്ടും ജനങ്ങള്‍ക്ക് കുറഞ്ഞ ചെലവില്‍ വൈദ്യസഹായം ലഭിക്കുന്നുണ്ടെന്നും എന്നാല്‍, 28 ശതമാനം ജി.എസ്.ടി ഈടാക്കുന്ന ഇന്ത്യയില്‍ വൈദ്യസഹായം സൗജന്യമല്ലെന്നുമുള്ള നായകന്റെ ഡയലോഗാണ് വിവാദമായത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *